ആശാവർക്കേഴ്‌സിന് സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്-ഡോ.ശശി തരൂർ

തിരുവനന്തപുരം: ആശാവർക്കേഴ്‌സിന് സുരക്ഷ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഡോ.ശശി തരൂർ എം.പി. സെക്രട്ടേറിറ്റിന് മുന്നിൽ ആശാ സമരം 17-ാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശാ വർക്കേഴ്സ് സമൂഹത്തിന് സുരക്ഷ കൊടുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ആശാന്മാരുടെ ആവശ്യങ്ങൾ പാർലമെൻറിൽ ഉന്നയിക്കുമെന്ന് ഉറപ്പു നൽകി. ആശാവർക്കേഴ്‌സിൻ്റെ എല്ലാ ആവശ്യങ്ങളും പാർലമെൻറിൽ അവതരിപ്പിക്കുമെന്നും ആശാവർക്കർമാർ തങ്ങളുടെ സമരം ശക്തമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ അവഹേളിക്കുന്ന നിലപാടാണ് സർക്കാരിനെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. സ്ത്രീകൾ പണിമുടക്കി ഒരു സമരത്തിൻറെ മുൻപന്തിയിൽ വരുമ്പോൾ അതിന് പരിഹാരം ഉണ്ടാക്കാനാണ് സർക്കാർ തയാറാകേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ സമ്മർദ്ദങ്ങളെയും സമരവിരുദ്ധരുടെയും ഭീഷണികളെ അതിജീവിച്ച് വടക്കൻ ജില്ലകളിൽ നിന്നുപോലും എല്ലാദിവസവും സമരവേദിയിലേക്ക് ആശാവർക്കർമാർ എത്തുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വിവിധ ജില്ലകളിൽ കളക്ടറേറ്റ് മാർച്ചും മാർച്ച് മൂന്നിന് നിയമസഭ മാർച്ചും പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - It is the government's responsibility to provide security to Asha workers - dr. shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.