കർണാടകയിൽ കോൺഗ്രസ് വിജയിച്ചാൽതന്നെ ഭരിക്കാൻ കഴിയുമോയെന്ന്​ ഉറപ്പില്ല; എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റേണ്ടി വരും -എം.വി. ഗോവിന്ദൻ

ആലപ്പുഴ: കർണാടകയിൽ കോൺഗ്രസ് വിജയിച്ചാൽതന്നെ ഭരിക്കാൻ കഴിയുമോയെന്ന്​ ഉറപ്പില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റിസോർട്ടിലേക്ക് എം.എൽ.എമാരെ മാറ്റേണ്ടി വരും. അല്ലെങ്കിൽ കോടികൾ കൊടുത്ത് ബി.ജെ.പി കൊണ്ടുപോകും. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല. കെ.പി.സി.സി പ്രസിഡന്റുതന്നെ ബി.ജെ.പിയിലേക്ക് പോകും എന്നാണ് പറയുന്നത്. മുസ്​ലിം ലീഗ് ഇല്ലാതായാൽ കോൺഗ്രസിന്റെ അവസ്ഥ എന്താകുമെന്ന് ഗോവിന്ദൻ ചോദിച്ചു. മുൻ എം.എൽ.എ കെ.കെ. ഷാജു സി.പി.എമ്മിൽ ചേരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അഗ്നിപർവതത്തിന് മുകളിലാണ് നിലനിൽക്കുന്നത്. 2024ൽ ബി.ജെ.പിയെ തോൽപിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ആര്‍.എസ്.എസിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും. ജനങ്ങൾ അംഗീകരിക്കാത്ത ഒരു നിലപാടും സി.പി.എം അംഗീകരിക്കില്ലെന്നും തെറ്റുതിരുത്തൽ പ്രക്രിയ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - It is not sure if the Congress will be able to rule in Karnataka if it wins; MLAs will have to be shifted to the resort -M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.