Posted On
date_range Updated On
date_range രാജി വെക്കുന്നതാണ് ഉചിതമെന്ന് തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയോട് രാജി വെക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കായല്‍ കൈയേറ്റ വിഷയത്തില്‍ ഹൈകോടതിയില്‍ നിന്ന് അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ ഏറ്റ സാഹചര്യത്തില്‍ രാജി വെക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രിസൂചിപ്പിച്ചു. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടുനിന്നു.
അതേസമയം, കേന്ദ്രനേതൃത്വവുമായി ആലോചിച്ച് രാജിക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് എൻ.സി.പി നേതാക്കള്‍ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.