മഹാരാജാസില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു

കൊച്ചി: മഹാരാജാസ് കോളജിലേക്ക് നടന്ന എ.ബി.വി.പി പ്രതിഷേധ മാര്‍ച്ച് പാലക്കാട് വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ടി.എന്‍. സരസു ഉദ്ഘാടനം ചെയ്തു.
അധ്യാപകര്‍ക്കെതിരെ എസ്.എഫ്.ഐ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കാത്തതെന്താണെന്നും അവര്‍ ചോദിച്ചു. വിദ്യാഭ്യാസ സമൂഹത്തിന് അപമാനമായിത്തീര്‍ന്ന പ്രസ്ഥാനമാണ് എസ്.എഫ്.ഐ. അവര്‍ സമൂഹമധ്യത്തില്‍ മാപ്പുപറയണമെന്നും സരസു ആവശ്യപ്പെട്ടു.  മാര്‍ച്ച് കോളജിനു മുന്നില്‍ പൊലീസ് തടഞ്ഞു. ഇ.എന്‍. നന്ദകുമാര്‍ ടി.എന്‍. സരസുവിനെ പൊന്നാടയണിയിച്ചു.

പ്രതിഷേധസൂചകമായി എസ്.എഫ്.ഐ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സ്ഥലത്ത് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചു. ദേശീയ  സെക്രട്ടറി  ഒ.നിതീഷ്, സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കെ.വി.മനോജ്, ജില്ല കണ്‍വീനര്‍ വിഷ്ണു സുരേഷ്, ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്‍റ് സി.ജി. രാജഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Tags:    
News Summary - issue in maharajas college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.