ബജറ്റില്‍ പ്രകടമാക്കിയത് ധൈര്യവും ആത്മവിശ്വാസവും –ഐസക്

ആലപ്പുഴ: സംസ്ഥാനത്തിന്‍െറ നല്ല നാളെകളെ രൂപപ്പെടുത്താന്‍ ബജറ്റില്‍ താന്‍ പ്രകടിപ്പിച്ചത് ധൈര്യവും ആത്മവിശ്വാസവുമാണെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഉല്‍പാദനരഹിത മേഖലയില്‍നിന്ന് കടംവാങ്ങി പണം ചെലവഴിക്കുമ്പോള്‍ സംസ്ഥാനത്തിന് എന്ത് കിട്ടുമെന്ന ചോദ്യം അസ്ഥാനത്താണ്. പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കിലേക്ക് ആക്കുന്ന വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി വഴി വായ്പ എടുത്താല്‍ എങ്ങനെ തിരിച്ചടക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകളില്‍ പണം കുമിഞ്ഞുകൂടി. അഞ്ച് ശതമാനംപോലും വായ്പ നല്‍കിയിട്ടില്ല. അപ്പോള്‍ ചോദിച്ചാല്‍ പണം വേഗം കിട്ടും. പണം വാങ്ങുന്നത് വ്യവസായത്തിന് വേണ്ടിയല്ലല്ളോ എന്നാണ് മറ്റൊരു സംശയം. വ്യവസായത്തിനാണെങ്കില്‍ ലാഭം കിട്ടും. പക്ഷേ, വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ അത് കിട്ടില്ല. വരുമാനം കിട്ടുന്ന മേഖലയില്‍ മാത്രം പണം മുടക്കിയാല്‍ മതിയെന്ന വിശ്വാസക്കാരനല്ല താന്‍. അവിടെ നിക്ഷേപിക്കുന്ന പണം മാനവ മൂലധനത്തിന്‍െറ ഭാഗമാണ്.

കുട്ടികള്‍ പഠിച്ച് ഉദ്യോഗത്തില്‍ എത്തുമ്പോള്‍ കിട്ടുന്ന വരുമാനം സംസ്ഥാനത്തിന് ഗുണംചെയ്യും. ഈ വര്‍ഷം വായ്പ എടുക്കുന്നതില്‍ 15,000 കോടി സര്‍ക്കാറിന്‍െറ ദൈനംദിന ചെലവിനാണ്. ബാക്കി വരുന്ന 6000 കോടി റോഡിനും പാലത്തിനും മറ്റും. നല്ലകാലത്തിനുവേണ്ടി ഇപ്പോള്‍ കഷ്ടപ്പെടുന്നു. നല്ലകാലം സൃഷ്ടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാ മേഖലയിലും പണം മുടക്കുന്നത്. സ്കൂളുകളില്‍ ഉണ്ടാക്കുന്ന ആധുനിക മാറ്റം അതിന്‍െറ ഭാഗമാണ്. എയിഡഡ് സ്കൂളുകള്‍ക്കും ഹൈടെക്കിനുവേണ്ടി സഹായം നല്‍കും. എയിഡഡ് മേഖലയിലെ പൈതൃക സ്കൂളുകളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

Tags:    
News Summary - issac statement about budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.