രാജ്യത്തെ നയിക്കുന്നത് കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുത്തവര്‍ –ഡോ. സുരേഷ് ഖൈര്‍നര്‍

മലപ്പുറം: കൂട്ടക്കൊലകള്‍ക്കും വംശഹത്യകള്‍ക്കും നേതൃത്വം കൊടുത്തവരാണ് രാജ്യത്തെ നയിക്കുന്ന ഭരണാധികാരിയും ഭരണപാര്‍ട്ടിയുടെ തലവനുമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ഡോ. സുരേഷ് ഖൈര്‍നര്‍ അഭിപ്രായപ്പെട്ടു. ‘ഇസ്ലാം ഭീതിയുടെ വര്‍ത്തമാനം’ പ്രമേയത്തില്‍ പ്ളാറ്റ്ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്ട്സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (പിറ്റ്സ) സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസം വലിയ ഭീഷണിയായി ഇന്ത്യന്‍ ജനതയുടെ തലക്ക് മുകളില്‍ വന്നുനില്‍ക്കുമ്പോഴും ഇവിടെ ഫാഷിസം വന്നിട്ടില്ല എന്ന് ആവര്‍ത്തിക്കുകയാണ് ചിലര്‍. ഇന്ത്യക്ക് മാത്രമല്ല, മനുഷ്യജനതക്ക്തന്നെ ഭീഷണിയാണ് ആര്‍.എസ്.എസ്. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ കേരളം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. എം.ബി. മനോജ് അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍ സംസാരിച്ചു. അഡ്വ. എന്‍.കെ. അബ്ദുല്‍ മജീദ് സ്വാഗതവും അലി ഹുസൈന്‍ വാഫി നന്ദിയും പറഞ്ഞു.  ‘മുസ്ലിം പ്രശ്നങ്ങളും ഇടതുനിലപാടുകളും’ സെഷനില്‍ ഡോ. എ.കെ. രാമകൃഷ്ണന്‍, ഡോ. കെ.എസ്. മാധവന്‍, കെ. വേദവ്യാസന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. സഈദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
ഡോ. എം. നിസാര്‍ സ്വാഗതവും അഡ്വ. എം.സി.എം. ജമാല്‍ നന്ദിയും പറഞ്ഞു. ‘മതേതര പൊതുബോധത്തിലെ വര്‍ഗീയ മുന്‍വിധികള്‍’ സെഷനില്‍ ഡോ. ബി.എസ്. ഷെറിന്‍, ഡോ. എം.വി. ബിജുലാല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ലുഖ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. മുഹമ്മദ് ശരീഫ് സ്വാഗതവും പി. മുഹമ്മദാലി നന്ദിയും പറഞ്ഞു.  
ശനിയാഴ്ച രാത്രി നടന്ന ‘ചിന്ത്’ ഇശല്‍ ആലാപനത്തിന് പ്രമുഖ ഗായകരായ ഹക്കീം പുല്‍പ്പറ്റ, സുല്‍ഫ, അജ്മല്‍, നികേഷ്, മാസ്റ്റര്‍ അസ്ഹദ് പൂക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. എം.എ. റഹ്മാന്‍, ഫൈസല്‍ എളേറ്റില്‍, ഇഖ്ബാല്‍ ഏറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - islam phobia of present- pitsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.