ഖുർആൻ സമ്മേളനം പേരാമ്പ്രയിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
പേരാമ്പ്ര (കോഴിക്കോട്): ഇസ്ലാം ഒരുസമുദായ സംഘടനക്കും ഭീഷണിയല്ലെന്നും ആശയും ശാന്തിയുമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. പേരാമ്പ്രയിൽ ഖുർആൻ സമ്മേളന-അവാർഡ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സമുദായ നേതാക്കളിൽനിന്ന് ഉണ്ടാകുന്നത് ഖേദകരമാണ്. അത് പുതുതലമുറയുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി അധ്യക്ഷതവഹിച്ചു.
പാളയം ഇമാം ഡോ. വി.പി. ഷുഹൈബ്, ഡോ. അബ്ദുസ്സലാം അഹമ്മദ്, പി.ടി.പി. സാജിത, മുഫ്തി അമീന് മാഹി, ഫൈസൽ പൈങ്ങോട്ടായി, സഈദ് എലങ്കമൽ തുടങ്ങിയവർ സംസാരിച്ചു. ബഷീർ മുഹിയുദ്ദീൻ, അഡ്വ. മുബഷിർ അസ്ഹരി എന്നിവർ ഖുർആൻ ഹൃദയ വസന്തം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.