ശബരിമലയിലെ പടിപൂജ ബുക്കിങ്ങിൽ ​ക്രമക്കേട്​; ഫയലുകൾ പിടിച്ചെടുത്ത്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല​യി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട പ​ടി പൂ​ജ ബു​ക്കി​ങ്ങി​ലും ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം​ബെ​ഞ്ചി​ന്റെ നി​ർ​ദേ​ശം.

കും​ഭ​മാ​സ പൂ​ജ കാ​ല​യ​ള​വി​ലെ അ​പ​ര്യാ​പ്ത​ത​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പെ​ഷ​ൽ ക​മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ല വ്യ​ക്തി​ക​ൾ വ്യാ​ജ വി​ലാ​സം ന​ൽ​കി ബു​ക്കി​ങ് സ്വ​ന്ത​മാ​ക്കി​യ ശേ​ഷം മ​റി​ച്ചു വി​ൽ​ക്കു​ന്ന​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

2045 വ​രെ​യു​ള്ള പ​ടി​പൂ​ജ ബു​ക്കി​ങ് ര​ജി​സ്റ്റ​റു​ക​ളും മ​റ്റ് രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത് മു​ദ്ര​വെ​ച്ച ക​വ​റി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ​ക്ക് (പൊ​ലീ​സ് സൂ​പ്ര​ണ്ട്) കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ വി​ഷ​യം വീ​ണ്ടും മാ​ർ​ച്ച്​ നാ​ലി​ന്​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags:    
News Summary - Irregularities in booking for Padi Pooja at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.