വീടുകളിൽ പൊലീസുകാരുടെ അടിമപണി; മനുഷ്യാവകാശ കമ്മീഷൻ ഡി.ജി.പിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഐ പി എസുകാർ ഉൾപ്പെടെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ക്യാമ്പ് ഫോളോവേഴ്സായി നിൽക്കുന്ന പോലീസുകാർ അടിമപ്പണി ചെയ്യുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് ആവശ്യപ്പെട്ടു ആരോപണം സത്യമാണെങ്കിൽ പൊലീസുകാരുടെ അവസ്ഥ ഇതര സംസ്ഥാന തൊഴിലാളികളെക്കാൾ കഷ്ടമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 

സ്ഥിരം ജീവനക്കാർ എതിർത്തപ്പോൾ താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് മനുഷ്യത്വരഹിതമായ ജോലികൾ ചെയ്യിക്കുന്നത്. പത്രവാർത്തയെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Tags:    
News Summary - ips officers used Police as servant - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.