തോമസ്​ ചാണ്ടിക്കെതിരായ അന്വേഷണത്തിന്​ കോടതി മേൽനോട്ടം

കോട്ടയം: മു​ൻ​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രായ റോഡ്​ നിർമാണ അഴിമതിക്കേസിലെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി. വ്യാഴാഴ്​ച കേസ്​ പരിഗണിക്കവെയാണ്​ കോടതി ഇക്കാര്യം വ്യക്തമാക്കിയത്​. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നാലുമാസം കൂടി സ​മ​യം അ​നു​വ​ദി​ച്ചു. കോ​ട​തി​ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ത​ട​സ്സമി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ പു​രോ​ഗ​തി എ​ല്ലാ മാ​സ​വും അ​ഞ്ചി​ന് അ​റി​യ​ിക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി നിർദേശിച്ചു.

മു​ൻ ആ​ല​പ്പു​ഴ ​കലക്​ടർ പ​ദ്​മ​കു​മാ​റി​നെ​തി​രെ​യു​ള്ള ഹ​രജി തു​ട​ർ​വാ​ദ​ത്തി​നാ​യി ഈ ​മാ​സം 16ലേ​ക്ക്​ മാ​റ്റി. അ​ന്വേ​ഷ​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വേ​ണ​മെ​ന്ന്​ പ​രാ​തി​ക്കാ​ര​നാ​യ സു​ഭാ​ഷ് എം. ​തീ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ ലേ​ക് പാ​ല​സ് റി​സോ​ട്ടി​ലേ​ക്ക്​ തോ​മ​സ് ചാ​ണ്ടി അ​ന​ധി​കൃ​ത​മാ​യി റോ​ഡ് നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​ഫ്.​െഎ.ആർ ര​ജി​സ്​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​നാ​യി​രു​ന്നു വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്​. 

Tags:    
News Summary - Investigation on thomas chandi case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.