അന്തർസംസ്ഥാന കവർച്ചക്കാരൻ ആലക്കോട്ട് അറസ്റ്റിൽ

ശ്രീകണ്ഠപുരം: കുപ്രസിദ്ധ അന്തർസംസ്ഥാന കവർച്ചക്കാരൻ ആലക്കോട് പൊലീസിന്റെ പിടിയിലായി. ആലക്കോട് കുട്ടാപറമ്പിലെ കൊല്ലംപറമ്പിൽ മുഹമ്മദി നെയാണ് (43) തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദിന്റെ നിർദേശപ്രകാരം ആലക്കോട് സി.ഐ എം.പി. വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്. 2021ൽ കർണാടക കനോജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 75 പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു മുഹമ്മദ്.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ പലയിടങ്ങളിൽ ആഡംബര ജീവിതം നയിച്ച മുഹമ്മദ് കുട്ടാപറമ്പിലെ വീട്ടിലെത്തിയതായി ആലക്കോട് പൊലീസിന് വിവരം ലഭിച്ചിരുന്നു. കർണാടക പൊലീസിന് വിവരം കൈമാറിയതോടെ അന്വേഷണ സംഘം മുഹമ്മദിനെ പിടികൂടാൻ വ്യാഴാഴ്ച വൈകീട്ടോടെ ആലക്കോടെത്തി.

പിന്നീട് സി.ഐ വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഹമ്മദിന്റെ വീട് വളയുകയായിരുന്നു. പൊലീസിനുനേരെ അക്രമം കാട്ടി ഓടിരക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദിനെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Tags:    
News Summary - Interstate robber arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.