തിരുവനന്തപുരം: ട്രഷറി ഒാഫിസർമാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് വരുന്നു. ഇതിനായി സി.യു.ജി കണക്ഷനിൽ ഇൻറർനെറ്റ് ഡാറ്റാ പ്ലാനും ലഭ്യമാക്കും. സർക്കാർ കാര്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്കൊന്നും ഇത് ഉപയോഗിക്കാൻ പാടില്ലെന്നും ഇൗ ഫോൺ നമ്പർ ഉപയോഗിച്ച് മറ്റ് വാട്സ്ആപ് ഗ്രൂപ്പുകളിലൊന്നും ചേരാനോ സന്ദേശം കൈമാറാനോ പാടില്ലെന്നും ട്രഷറി ഡയറക്ടർ നിർദേശിച്ചു.
അതേസമയം, ഒാഫിസ് സമയത്ത് സമൂഹികമാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് പൊതുഭരണവകുപ്പിെൻറ ഉത്തരവ് നിലനിൽക്കെയാണ് ഇൗ നടപടിയെന്ന് ഒരു വിഭാഗം ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
സി.യു.ജി കണക്ഷൻ ഉള്ള ഫോൺ എപ്പോഴും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്ന് നിർദേശമുണ്ട്. എല്ലാ കോളുകളും അറ്റൻറ് ചെയ്യുകയും ഉത്തരവാദിത്തത്തോടും തൃപ്തികരമായും മറുപടി നൽകുകയും വേണമെന്നാണ് നിർദേശം. പൊതുജനങ്ങൾക്ക് ഇൗ നമ്പർ നൽകും. പരിധിക്കപ്പുറം വരുന്ന നിരക്ക് ഉദ്യോഗസ്ഥർ നൽകണം.
ഇതിലെ ഇൻറർനെറ്റ് ഉപയോഗം ഉദ്യോഗസ്ഥെൻറ ഉത്തരവാദിത്തമായിരിക്കും. സർക്കാർ സെബ്സൈറ്റുകൾ അല്ലാത്ത മറ്റ് സൈറ്റുകളും സാമൂഹികമാധ്യമങ്ങളും സി.യു.ജി ഫോൺ ഉപയോഗിച്ച് സന്ദർശിക്കുന്നതിന് കർശന വിലക്കുണ്ട്.
നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുമെന്നും ട്രഷറി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഇതോടെ ഇതിനായി മാത്രം സ്മാർട്ട്ഫോൺ കണ്ടെത്തേണ്ട സ്ഥിതിയിലായി ജീവനക്കാർ. ഫോൺ സർക്കാർ നൽകില്ല.
വിരമിച്ചാൽ സിം കാർഡ് പകരം വരുന്ന ഉദ്യോഗസ്ഥനെയോ മേലധികാരിയെയോ ഏൽപിക്കണം. സിം നഷ്ടപ്പെട്ടാലും ഉദ്യോഗസ്ഥനായിരിക്കും ഉത്തരവാദിത്തമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.