‘കാലാവസ്ഥ വ്യതിയാനത്തിനെതിരെ സഹകരണം’ എന്ന പ്രമേയത്തിൽ ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങളും സഹകാരികളും ഇന്ന് കാലാവസ്ഥ സംരക്ഷണദിനം ആചരിക്കുന്നു. ഒാരോ വർഷവും ജൂലൈ മാസത്തെ ആദ്യ ശനിയാഴ്ചയാണ് യുനൈറ്റഡ് നാഷൻ അന്താരാഷ്ട്ര സഹകരണ ദിനമായി തിരഞ്ഞെടുത്തത്.
1995 മുതൽ തന്നെ അന്താരാഷ്ട്ര സഹകരണ സമൂഹവും (ഐ.സി.എ) െഎക്യരാഷ്ട്രസഭയും കൂട്ടായിചേർന്ന് ഈ ദിനം ആചരിച്ചുവരുന്നു. ‘സുസ്ഥിര വികസനം’ എന്ന ലക്ഷ്യത്തെ തുണക്കാൻ വേണ്ടിയാണ് കാലാവസ്ഥ സംരക്ഷണദിനമായി ഇത്തവണത്തെ അന്തർദേശീയ സഹകരണ ദിനത്തെ തിരഞ്ഞെടുത്തത്. 21ാം ശതകത്തിൽ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നത്തെ നേരിടുന്നതിൽ സഹകരണത്തിനുള്ള പങ്ക് എന്തെന്ന് ഇൗ ദിനം വിലയിരുത്തും.
കർഷകർ, സ്ത്രീകൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ പ്രകൃതി ദുരന്തവും കൃഷിനാശവും അടക്കമുള്ള പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കുന്ന സന്ദർഭത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ അന്താരാഷ്ട്രതലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുക എന്നതും ലക്ഷ്യമിടുന്നു.
അന്തരീക്ഷ മലിനീകരണം 1990ലേതിനേക്കാൾ 50 മടങ്ങ് കൂടുതലായ സാഹചര്യത്തിലാണ് ഇത്തവണത്തെ സഹകരണ ദിനം കടന്നുവന്നത്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് കൂടുതൽ മാർഗനിർദേശങ്ങൾ അടങ്ങിയ കോഒാപറേറ്റിവ് കമ്യൂണിക്കേഷൻ ഗൈഡ് ഉടൻ പുറത്തിറക്കാനൊരുങ്ങുകയാണ് െഎ.സി.എ. പ്രതിരോധം വിജയിപ്പിക്കുന്നതെങ്ങനെ എന്നു വിശദമാക്കുന്ന അന്തർദേശീയ ഭൂപടവും പുറത്തിറക്കും.
പ്രതിരോധ പ്രവർത്തനങ്ങളിലെങ്ങനെ പങ്കാളിത്തം വഹിക്കാമെന്ന് ഇൗ മാപ്പിൽകൂടി അറിയാനാകും. കഴിഞ്ഞ വർഷം ഈ ദിനത്തിൽ 40 രാജ്യങ്ങളിൽനിന്നായി 130ലേറെ പരിപാടികളാണ് രജിസ്റ്റർ ചെയ്തത്.
(കോഴിക്കോട് കാരശ്ശേരി ബാങ്ക് ചെയർമാനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.