രാജ്യാന്തര വിമാനങ്ങൾ ഇന്നുമുതൽ പുതിയ ടെർമിനലിൽനിന്ന്

നെടുമ്പാേശ്ശരി: കൊച്ചി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെർമിനൽ (ടി-3) ചൊവ്വാഴ്ച മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. രാവിലെ 9.20ന് എയർ ഇന്ത്യയുടെ ദുൈബ ഡ്രീംലൈനർ വിമാനമാണ് ആദ്യം ടി-3യിൽനിന്ന് പുറപ്പെടുക. ഇതിെൻറ ചെക്ക്- ഇൻ പ്രവർത്തനങ്ങൾ 6.20ന് ടി-3യിൽ തുടങ്ങും. ഉച്ചക്ക് 12.40 മുതൽ എല്ലാ രാജ്യാന്തര സർവിസുകളുെടയും ചെക്ക്-ഇൻ പ്രവർത്തനങ്ങൾ ടി-3യിലേക്ക് മാറും.

എയർ ഇന്ത്യയുടെ ദുൈബ ഡ്രീംലൈനർ സർവിസ് ഒഴികെ ഉച്ചക്ക് ഒരുമണി വരെ എല്ലാ  രാജ്യാന്തര വിമാനങ്ങളും ടി-1ൽനിന്നാണ് പുറപ്പെടുക. ഒരുമണിക്ക് ശേഷം എല്ലാ വിമാനങ്ങളുഴെടയും ചെക്ക്-ഇൻ ടി-3യിൽനിന്നാകും. 3.40ന് പുറപ്പെടുന്ന ഒമാൻ എയറിെൻറ മസ്കത്ത് വിമാനത്തിെൻറ ചെക്ക്-ഇൻ 12.40ന് ടി-3യിൽ തുടങ്ങും.

ഒരുമണിവരെ എല്ലാ രാജ്യാന്തര വിമാനങ്ങളുെടയും വരവ് ടി-1ൽ ആയിരിക്കും. ദോഹയിൽനിന്നുള്ള ഖത്തർ എയർവേസ്, ക്വാലാലംപൂരിൽ നിന്നുള്ള മലിൻഡോ, ദമാമിൽ നിന്നുള്ള ജെറ്റ് എയർവേസ്, റിയാദിൽനിന്നുള്ള സൗദിയ എന്നിവയാണ് ചൊവ്വാഴ്ച രാവിലെ 9 നും ഉച്ചക്ക് ഒന്നിനും ഇടയിൽ ടി-1ൽ എത്തുന്ന വിമാനങ്ങൾ. ഇതിനുശേഷമുള്ള എല്ലാ രാജ്യാന്തര വിമാനങ്ങളും ടി-3യിലാവും എത്തുക.  

ടി-3 സമ്പൂർണ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി 150ഓളം സി.ഐ.എസ്.എഫ് ഭടൻമാർ അധികമായി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ടി-3യുടെ സുരക്ഷാച്ചുമതല ശനിയാഴ്ച തന്നെ സി.ഐ.എസ്.എഫ് ഏറ്റെടുത്തിരുന്നു.

കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് യാത്രക്കാർക്ക് സവിശേഷ വരവേൽപ് സിയാൽ ഒരുക്കും. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ സുധീർനാഥ്, ഉണ്ണികൃഷ്ണൻ, സജീവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 20 കലാകാരൻമാർ ടി-3യിലെ ഡിപ്പാർച്ചർ ഫെസിലിറ്റി മേഖലയിൽ കാരിക്കേച്ചർ രൂപകൽപന ചെയ്യും. ആദ്യത്തെ 1000 യാത്രക്കാർക്ക് സൗജന്യമായാണ് അവരവരുടെ കാരിക്കേച്ചർ തത്സമയം വരച്ചുനൽകുക.

Tags:    
News Summary - international airoplanes are starts from new terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.