File Photo

തീവ്രവാദി സാന്നിധ്യമെന്ന്​ റിപ്പോർട്ട്​; ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കി

ശബരിമല: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദി സാന്നിധ്യമെന്ന ഇൻറലിജൻറ്​സ്​ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത് തിൽ ശബരിമലയിൽ കനത്ത സുരക്ഷ. കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ് ശ ബരിമലയിലും പരിസരത്തും സുരക്ഷ കൂടുതൽ ശക്തമാക്കിയത്.

മകരവിളക്കിനോടനുബന്ധിച്ച് 13 മുതൽ സന്നിധാനത്തും പരിസരത ്തുമുള്ള പ്രധാന പോയൻറുകളില്‍ വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും. എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള കാട്ടുവഴികളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന നിർദേശം തണ്ടർബോൾട്ട് അടക്കമുള്ള കമാൻഡോ വിഭാഗത്തിനു നൽകിയിട്ടുണ്ട്​.

കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ, തണ്ടർ ബോൾട്ട് ടീം, സ്‌പെഷല്‍ ബ്രാഞ്ചി​​െൻറ ബോംബ് ഡിറ്റക്​ഷന്‍ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. സന്നിധാനം, പാണ്ടിത്താവളം, ബെയ്‌ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, പമ്പ ശരണപാത തുടങ്ങിയ ഇടങ്ങള്‍ ശക്തമായ നിരീക്ഷണ വലയത്തിലാക്കുമെന്ന്​ ജില്ല പൊലീസ് മേധാവി ജെ. ജയദേവ് പറഞ്ഞു.

Tags:    
News Summary - intelligence report about terrorist presence; high security in sabarimala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.