ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി

തിരുവനന്തപുരം: ആർ.എൽ.വി. രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയമാണെന്ന് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. പറഞ്ഞ ആളിനെ കുറ്റം പറയുകയോ ആഘാതമേറ്റുവാങ്ങിയ ആളിനെ പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പബ്ലിക് ആയിട്ട് അങ്ങോട്ടെറിഞ്ഞ് ഇങ്ങോട്ടെറിഞ്ഞുള്ള കളിക്ക് തന്നെ വിളിക്കരുതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

28-ാം തീയതി തന്‍റെ ക്ഷേത്രത്തിൽ ചെറുപ്പ് ഉൽസവമാണ്. ഉൽസവത്തിന്‍റെ ഭാഗമായി ആർ.എൽ.വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം നടത്താൻ സാധിക്കുമോ എന്ന് ശ്രമിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് രാമകൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Tags:    
News Summary - Insult against R.L.V. Ramakrishnan should be dealt with legally - Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.