ഷവർമ പ്രത്യേക പരിശോധന: 54 കടകളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോർജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 502 വ്യാപാര കേന്ദ്രങ്ങളാണ് പരിശോധിച്ചത്.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 54 സ്ഥാപനങ്ങളിലെ ഷവർമ നിർമാണവും വിൽപനയും നിർത്തിവെപ്പിച്ചു. 88 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ്​ നോട്ടീസും 61 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. വേനൽക്കാലം മുൻനിർത്തിയുള്ള പ്രത്യേക പരിശോധനകളും നടന്നുവരുന്നതായി മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷ കമീഷണർ ജാഫർ മാലിക്കിന്റെ ഏകോപനത്തിൽ ജോയന്റ് കമീഷണർ തോമസ് ജേക്കബ്, ഡെപ്യൂട്ടി കമീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Inspection in state wide shawarma shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.