തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാവിഭാഗത്തിെൻറ പരിശോധന കർശനമാക്കിയതോടെ രാസവസ്തു കലർത്തിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നത് കുറഞ്ഞു. ചെക്പോസ്റ്റുകൾ, മൊത്തമാർക്കറ്റുകൾ, വാഹനങ്ങൾ എന്നിവയടക്കം കേന്ദ്രീകരിച്ച് വെള്ളിയാഴ്ച രാത്രിമുഴുവൻ നീണ്ട പരിശോധന ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയെങ്കിലും ഇത്തരം മത്സ്യം കണ്ടെത്താനായില്ല. എങ്കിലും ഫോർമലിൻ, അമോണിയ തുടങ്ങിയവയുടെ സാന്നിധ്യം സംശയിച്ച സാമ്പിളുകൾ സ്റ്റേറ്റ് അനലറ്റിക്കൽ ലാബിലും കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയിലും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലം ഉടൻ ലഭിക്കും.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മത്സ്യങ്ങളിൽ ഫോർമലിൻ സാന്നിധ്യം കെണ്ടത്തിയ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കിയത്. ഇതോടെ ജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തിത്തുടങ്ങി. ഇക്കാര്യങ്ങൾ മുൻനിർത്തിയാകണം രാസപദാർഥങ്ങൾ ചേർത്ത മത്സ്യം കേരളത്തിലേക്ക് വരുന്നത് കുറയാൻ കാരണമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിൽ സംശയം തോന്നിയ 95 സാമ്പിളുകളാണ് ശേഖരിച്ചത്. ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് 138 വാഹനങ്ങളും പരിശോധിച്ചു.
മത്സ്യങ്ങളിൽ ചേർക്കുന്ന െഎസിെൻറ ഗുണമേന്മയും പരിശോധിച്ചു. െഎസിെൻറ 27 സാമ്പിളുകളും പരിശോധനക്ക് അയച്ചു. മത്സ്യത്തിൽ ചേർക്കുന്ന െഎസിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കെണ്ടത്തിയ സാഹചര്യത്തിലാണിത്.
ചെക്പോസ്റ്റുകളിലും വാഹനങ്ങളിലും പരിശോധന കർശനമാക്കിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻമാർഗം രാസവസ്തുചേർത്ത മത്സ്യം എത്തുന്നുവെന്ന വിവരവും ഭക്ഷ്യസുരക്ഷാവിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിലുള്ള പരിശോധന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും നടന്നുവരുന്നു. എന്നാൽ, റെയിൽവേ സ്റ്റേഷനുള്ളിൽ കയറി പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് ഇപ്പോൾ അനുമതിയില്ല. അതിനാൽ സ്റ്റേഷന് പുറത്തുവെച്ചുള്ള പരിശോധനയാണ് നടന്നുവരുന്നത്.
റെയിൽവേ സ്റ്റേഷനിൽ കയറി പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ട് റെയിൽവേയുമായി ഭക്ഷ്യസുരക്ഷാവിഭാഗം ചർച്ച നടത്തിവരുകയാണ്. കൊച്ചിയിലെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) നിർമിച്ച് നൽകുന്ന കിറ്റിന് ക്ഷാമം നേരിട്ടതോടെ മത്സ്യങ്ങളിലെ ഫോർമലിൻ സാന്നിധ്യം കെണ്ടത്താനുള്ള പരിശോധന മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.