ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിഷേധമുയരണം -ഐ.എൻ.എൽ

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും ജനീവ ഉടമ്പടികളും ലംഘിച്ച് ഗസ്സയിൽ ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലേറെ ഫലസ്​തീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേലി നിഷ്ഠൂരതക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും പ്രതിഷേധം അണപൊട്ടിയൊഴുകണമെന്നും ഐ.എൻ.എൽ സംസ്​ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.

ലോകം നോക്കിനിൽക്കെ കുഞ്ഞുങ്ങളെയും സ്​ത്രീകളെയുമടക്കം മിസൈൽ തൊടുത്തുവിട്ട് കൊല്ലുന്ന ഈ വംശഹത്യ സയണിസ്​റ്റ് ഭരണകൂടത്തിന്റെ പൈശാചിക മുഖമാണ് തുറന്നുകാട്ടുന്നത്. യു.എസ്​. പ്രസിഡൻറ് ജോ ബൈഡൻ മേഖല സന്ദർശിക്കാനിരിക്കെയാണ് ബിന്യാമിൻ നെതന്യാഹു മറ്റൊരു ‘നക്ബ’ പൂർത്തിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഗസ്സയിൽനിന്ന് മുഴുവൻ ഫലസ്​തീനികളെയും സീനായി മരുഭൂമിയിലേക്ക് തുരത്താനുള്ള ഇസ്രായേലി–യു.സ്​ ഭരണകൂടങ്ങളുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണീ വംശഹത്യാ പദ്ധതി.

ഇസ്രായേൽ തുടരുന്ന വംശഹത്യക്കും അധിനിവേശത്തിനുമെതിരെ ഐ.എൻ.എൽ ഒക്ടോബർ 20ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ജില്ലാ തലങ്ങളിൽ പ്രതിഷേധ റാലി നടത്തുമെന്ന് നേതാക്കൾ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - INL on Gaza hospital attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.