കൊച്ചി: എളമക്കരക്കടുത്ത് കനാലിൽ ബക്കറ്റിലാക്കി ഉപേക്ഷിച്ച ഗർഭസ്ഥ ശിശുവിന് ഏകദേ ശം 20 ആഴ്ച പ്രായമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതിനാൽതന്നെ നിയമവിധേയമ ായി ഗർഭച്ഛിദ്രം ചെയ്തതാവാമെന്ന് പൊലീസ്.
അന്വേഷണത്തിെൻറ ഭാഗമായി എറണാകുളം ജില് ലയിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും അടുത്തിടെ ഗർഭച്ഛിദ്രം ചെയ്തവരുടെ വിശദാംശങ്ങൾ സമർപ്പിക്കാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ജനുവരി 29 മുതൽ ഈ മാസം ഒന്നുവരെ വിവിധ ആശുപത്രികളിൽ നടന്ന ഗർഭച്ഛിദ്രത്തിെൻറ വിവരങ്ങളാണ് അറിയേണ്ടത്.
ജനുവരി 30 എന്ന് കുഞ്ഞിനെ പുറത്തെടുത്ത ദിവസം അടയാളപ്പെടുത്തിയ സ്ലിപ്പും മൃതദേഹത്തോടൊപ്പം ബക്കറ്റിലുണ്ടായിരുന്നു. ഇതിനടുത്ത ദിവസങ്ങളിലെ വിവരങ്ങളാണ് തേടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് എളമക്കര പൊലീസ്തന്നെയാണ് ആശുപത്രികളിൽ നേരിട്ടെത്തിയത്. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയേ തുടരന്വേഷണം സാധ്യമാവൂ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഡി.എൻ.എ സാംപിളും ശേഖരിക്കുന്നുണ്ട്.
ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം മൃതദേഹം കോർപറേഷൻ ശ്മശാനത്തിൽ സംസ്കരിച്ചു. റീജനൽ കെമിക്കൽ അനാലിസിസ് ലാബിലേക്കയച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ വിശദാംശങ്ങൾ ചൊവ്വാഴ്ച ലഭിക്കും.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് എറണാകുളം പുതുക്കലവട്ടത്ത് പേരണ്ടൂര്‍ കനാലില്‍ മൃതദേഹം ബക്കറ്റില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി നീക്കംചെയ്യാത്ത നിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.