മൂവാറ്റുപുഴ: ഹയര്‍ സെക്കൻഡറി മേഖലയില്‍ 2014 മുതല്‍ അനുവദിച്ച സ്കൂളുകളില്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാത്തതിനാല്‍ ശമ്പളമില്ലാതെ വലയുകയാണ് മൂവായിരത്തിഅഞ്ഞൂറോളം അധ്യാപകര്‍. ഇവര്‍ക്ക് അടിയന്തരമായി ശമ്പളം ലഭിക്കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിെല്ലങ്കില്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാന്‍ കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. സമരത്തിെൻറ ആദ്യപടിയായി ഇൗമാസം 29ന് സംസ്ഥാനതല അധ്യാപക പ്രതിഷേധ സംഗമം കോഴിക്കോട്ട് നടക്കും.
മുൻ സര്‍ക്കാര്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടെടുത്ത തീരുമാനങ്ങളുടെ തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. ധനവകുപ്പ് നിർദേശിച്ച ഹയര്‍ സെക്കൻഡറി അധ്യാപകരുടെ പീരിയഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശിപാര്‍ശ തള്ളിക്കളഞ്ഞ് ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ രണ്ടായിരത്തോളം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.
പ്രിന്‍സിപ്പൽമാരായി അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയാത്തതുമൂലം ഈ അധ്യയനവര്‍ഷം ഭൂരിഭാഗം സര്‍ക്കാര്‍ വിദ്യാലയങ്ങളും നാഥനില്ലാ കളരിയായി മാറുമെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് നിസാര്‍ ചേലേരി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്, കെ.ടി. അബ്ദുല്‍ ലത്തീഫ്, കെ. മുഹമ്മദ് ഇസ്മായില്‍, ഒ. ഷൗക്കത്തലി, സി.ടി.പി. ഉണ്ണിമൊയ്തീന്‍, ടി.പി. മുഹമ്മദ് റഫീഖ്, പി. സജിത്, പി. ഷമീല, വി.കെ. അബ്ദുല്‍ റഹ്മാന്‍, പി. അബ്ദുല്‍ ജലീല്‍, വി. സജിത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.