ന്യൂഡൽഹി: കോവിഡ് രോഗികളുടെയും മരണത്തിെൻറയും എണ്ണത്തിൽ രാജ്യത്ത് ആശങ്കാജനകമായ വർധന. ശനിയാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ 9887 പുതിയ രോഗികളും 294 മരണവും. രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുകയാണ്.
ഇതോടെ, രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തെ ആറാമത്തെ രാജ്യമായി. ദിനേന 9000- 10,000 പുതിയ കേസുകളാണ് മൂന്നുദിവസമായി റിപ്പോർട്ട് ചെയ്യുന്നത്. മേയ് 15- 20 സമയത്ത് 4000-5000 രോഗികളാണ് ദിനേനയുണ്ടായിരുന്നത്.
രോഗികൾ കൂടുതലുള്ള മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്ക് അൽപം കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ കൂടിയ നിരക്ക് രാജ്യത്തെ സ്ഥിതി രൂക്ഷമാക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 48 ശതമാനത്തിനും ഭേദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.