സാമ്പത്തിക രംഗത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന രാജ്യമാണ് ഇന്ത്യ- അഭിജിത് ബാനർജി

ന്യൂഡല്‍ഹി: ലോകത്തില്‍ സാമ്പത്തിക രംഗത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യയാണെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. സര്‍ക്കാരിന്‍റെ ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും ഒരു വെച്വൽ യോഗത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

'താഴ്ന്ന വരുമാനമുള്ളവരുടെ ഉപഭോഗ ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചില്ല, സാധാരണക്കാരുടെ കൈയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ ഒരു മാര്‍ഗവും സ്വീകരിച്ചില്ല'- അദ്ദേഹം പറഞ്ഞു.

മാന്ദ്യത്തെ മറികടക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ മാറ്റം കാണാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ വിപണി ആഗോളപരമായി കൂടുതല്‍ മത്സര ക്ഷമത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാന്‍ ഇന്ത്യ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം അപര്യാപ്തമാണ്. ഇതിലും മികച്ച പ്രവര്‍ത്തനമാണ് വേണ്ടതെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

കോവിഡ് മഹാമാരിക്ക് മുൻപ് തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗം അതീവ ദുർബലമായിരുന്നു. അതിനുശേഷവും വലിയ വളർച്ച കൈവരിക്കാൻ ഇന്ത്യക്കായില്ലെന്നും അഭിജിത് ബാനർജി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.