സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിയ സംഭവം: പിന്നിൽ ചേരിപ്പോര്

നെടുങ്കണ്ടം: വട്ടപ്പാറയിൽ സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച സംഭവം സംബന്ധിച്ച പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്.സി.പി.എം ബ്രാഞ്ച് സെക്രട്ടറി തന്‍റെ ബൈക്ക് സ്വയം പെട്രോളൊഴിച്ച് തീയിട്ട ശേഷം മറുപക്ഷം കത്തിച്ചതാണെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് പൊലീസ് അന്വേഷണം നടത്തിയത്.

എന്നാൽ, പരാതിയിൽ കഴമ്പില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ബി.എസ്.ബിനു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വട്ടപ്പാറ പ്രദേശത്തെ വായനശാല കേന്ദ്രീകരിച്ച് നടന്ന പരിപാടിയിലാണ് വാക്കു തര്‍ക്കവും, സംഘര്‍ഷവുമുണ്ടായത്.സി.പി.എമ്മിലെ രണ്ട് പ്രമുഖ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് പരസ്യമായ വിഴുപ്പലക്കിലേക്കും ചേരിതിരിവിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രാഞ്ച് സെക്രട്ടറിയുമായി തർക്കത്തില്‍ ഏര്‍പ്പെട്ടതും ആക്രമണം നടത്തിയതെന്നുമാണ് ഒരു പക്ഷത്തിന്‍റെ ആരോപണം. എന്നാല്‍, രണ്ട് വിഭാഗവും പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ലെന്നാണ് അറിവ്.

ഇതിനിടെ, മദ്യലഹരിയിലുണ്ടായ ഏറ്റുമുട്ടലാണെന്നും പറയപ്പെടുന്നു. അതേസമയം, ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തുമെന്ന് എതിർഗ്രൂപ്പ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിച്ചിട്ടുണ്ട്. 

Tags:    
News Summary - Incident of branch secretary's bike being burnt: Slum fight behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.