വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാവില്ല -ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി

കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാനാവില്ലെന്ന് ദക്ഷിണ മേഖല െഎ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി. പ്രതി കിരണിനെതിരെ ശക്തമായ തെളിവുകളുണ്ട്. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. കിരണിന്‍റെ വീട്ടുകാരുടെ പങ്കിനെ കുറിച്ചും അന്വേഷിക്കുമെന്നും കേസ് ഡി.വൈ.എസ്.പി ഏറ്റെടുത്തതായും ഹ​ർ​ഷി​ത അ​ട്ട​ല്ലൂരി പറഞ്ഞു.

നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ല​തി​ലെ വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹ​ർ​ഷി​ത അ​ട്ട​ല്ലൂരി. വിസ്മയയുടെ കുടുംബാംഗങ്ങളിൽ ഐ.​ജി നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​ക്കാണ് കേസ് അ​ന്വേ​ഷ​ണ​ത്തിന്‍റെ മേ​ൽ​നോ​ട്ടം ന​ൽ​കി​യിട്ടുള്ളത്.

വിസ്മയയുടെ കുടുംബത്തിന്‍റെ പരാതികളെല്ലാം പരിഗണിക്കുമെന്ന് െഎ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി രാവിലെ മീഡിയവണിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിസ്മയയുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കും. മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തത വരാനുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.

കിരണിനെതിരായ പരാതി ഒതുക്കിതീർത്തെന്ന ആരോപണത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷിക്കും. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. സഹോദരനെ മർദിച്ചതിൽ പുനരന്വേഷണം ആവശ്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി പറഞ്ഞു.

ജനുവരി രണ്ടാം തീയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പാക്കിയതെന്നാണ് ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞത്.

ഭ​ർ​തൃ​വീ​ട്ടി​ൽ വി​സ്മ​യ വി. ​നാ​യ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലായ ഭർത്താവ് എ​സ്. കി​ര​ൺ ​കു​മാർ റിമാൻഡിലാണ്. ഗാ​ർ​ഹി​ക പീ​ഡ​ന​നി​യ​മം, സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ട്ടി​​ലെത്തിച്ച്​ തെ​ളി​വെ​ടു​ത്തു.

കൂടാതെ, കൊ​ല്ലം എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ൽ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ കി​ര​ണിനെ സ​ർ​വി​സി​ൽ ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തിട്ടുണ്ട്. ശൂ​ര​നാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ കിരണിനെ കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി, ഡി​വൈ.​എ​സ്.​പി പി. ​രാ​ജ്കു​മാ​ർ എ​ന്നി​വ​ർ ചോ​ദ്യം ​ചെ​യ്തിരുന്നു.

Tags:    
News Summary - IG Harshita Attaluri said that all the complaints of Vismaya's family will be considered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.