കൊച്ചി: ഒരു അതിക്രമം നേരിട്ട് ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടുവർഷം കഴിഞ്ഞ് പ്രതികരിച്ചാലും ഇനി പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമമല്ലാതാകുന്നില്ലെന്ന് എഴുത്തുകാരി കെ.ആർ.മീര.
നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിലെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന ഇരകളെ ആക്ഷേപിക്കുന്ന വാദങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും സജീവമാകുന്നു.
ഇത്തരം പ്രതികരണങ്ങൾക്കും ചർച്ചകൾക്കും എതിരെയാണ് എഴുത്തുകാരി കെ.ആർ.മീര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ വാലിഡ് അല്ലാതാകാൻ ഒ.ടി.പി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങളെന്ന് കെ.ആർ.മീര തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.