ഇത്തവണ സീറ്റ് അനുവദിച്ചില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ഐ.എൻ.ടി.യു.സി

തൃശൂർ: ഇത്തവണ സീറ്റ് അനുവദിക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും പരിഗണിച്ചില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ്. തൃശൂരിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർത്തി.

പാർലമെന്റിൽ തൊഴിലാളി ആവശ്യങ്ങളുന്നയിക്കുന്നതിൽ കോൺഗ്രസ് എം.പിമാർ പരാജയപ്പെട്ടെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ തുറന്നടിച്ചു. കോൺഗ്രസുമായി സീറ്റ് ചർച്ചക്ക് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ജോയി അധ്യക്ഷനായി 11 അംഗ പ്രത്യേക സമിതിയെ നിയോഗിച്ചതായും ചന്ദ്രശേഖരൻ അറിയിച്ചു.

സീറ്റിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ, വാഗ്ദാനം പാലിക്കപ്പെടുന്നില്ല. ഒരു വ്യക്തിക്കായല്ല, തൊഴിലാളി സംഘടനക്കായാണ് ഐ.എൻ.ടി.യു.സി സീറ്റ് ചോദിക്കുന്നത്. ചില ഘടക കക്ഷികൾക്ക് അർഹമായതിലും കൂടുതൽ പരിഗണന യു.ഡി.എഫ് നൽകുന്നുണ്ടെന്ന് ആർ.എസ്.പിയെ പരോക്ഷമായി സൂചിപ്പിച്ച് ചന്ദ്രശേഖരൻ പറഞ്ഞു.

Tags:    
News Summary - If the seat is not allotted this time, INTUC will contest alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.