കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമീഷന്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമനടപടി സ്വീകരിക്കണമെന്നും കമീഷന് അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിർദേശം നല്കി.
സ്വകാര്യ ബസുകളില്‍ വിദ്യാർഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാന്‍ അനുവദിക്കാത്തതും ഗൗരവകരമാണ്. വിദ്യാർഥികള്‍ കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്നും കമീഷന് വിലയിരുത്തി.
കുട്ടികള്‍ക്ക് സ്കൂളിലെത്താനുള്ള ബസ്, സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും ബസില്‍ കയറിയാല്‍ ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായി പെരുമാറുന്നുവെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി ടോം ജോസഫ് ബാലാവകാശ കമീഷന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.