വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി പട്ടരുമഠത്തിൽ സനീഷ് (30), തൊടുപുഴ ആനക്കൂട് ചാത്തൻമല സ്വദേശി ഇലവുങ്കൽ ശ്യാം പ്രസാദ് (28) എന്നിവരാണ് പിടിയിലായത്. കേസിലെ പ്രധാന പ്രതികളിലൊരാളായ ലിബീഷിെൻറ സുഹൃത്തുക്കളാണ് ഇരുവരും. കൊലപാതകത്തിനും മൃതദേഹം മറവ് ചെയ്യുന്നതിനും കൈയുറ വാങ്ങിയത് ശ്യാം പ്രസാദാണ്. കൃഷ്ണെൻറ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണം ധനകാര്യ സ്ഥാപനത്തിൽ പണയംെവച്ചത് സനീഷും. ഇതിനായി 20,000 രൂപ പ്രതിഫലവും വാങ്ങി.
ഇതിനിടെ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയ രണ്ടുപേർ കഴിഞ്ഞ ദിവസം മുതൽ ഒളിവിലാണ്. മുഖ്യ പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് കൊലനടത്തിയത് മറ്റൊരാള്‍ക്കുകൂടി വേണ്ടിയാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അനീഷിന് കൃഷ്ണനോടുണ്ടായിരുന്ന പകക്ക് പുറെമ മറ്റാരുെടേയാ പ്രേരണയും കൂട്ടക്കൊലപാതകത്തിന് പിന്നിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കൊലനടത്താൻ അനീഷിന് സമയം കുറിച്ചുനല്‍കിയ അടിമാലി സ്വദേശിയായ മന്ത്രവാദിയും ഒളിവിലാണ്. മുഖ്യപ്രതികളായ അനീഷിനെയും ലിബീഷിനെയും വെള്ളിയാഴ്ച അടിമാലിയിലും കമ്പകക്കാനത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട കൃഷ്ണെൻറ വീട്ടിൽനിന്ന് കവര്‍ന്ന സ്വർണവും താളിയോലയും ബൈക്ക്, വസ്ത്രങ്ങൾ എന്നിവയും കൊരങ്ങാട്ടിയിലെ അനീഷിെൻറ വീട്ടിൽനിന്ന് കണ്ടെടുത്തു. ഉച്ചക്ക് ശേഷം ഇരുവരെയും കമ്പകക്കാനത്ത് സംഭവം നടന്ന വീട്ടിലെത്തിച്ചു. കൊലപാതകം നടത്തിയ രീതിയും മൃതദേഹം മറവ് ചെയ്തതെങ്ങനെയെന്നും ഇവർ കാണിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.