ഏപ്രിൽ മൂന്നിന് ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ

ചെറുതോണി: ഭൂനിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് ജനവഞ്ചനക്കുമെതിരെ ഏപ്രില്‍ മൂന്നിന്​​ ജില്ലയില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തുമെന്ന് എൽ.ഡി.എഫ്​ നേതാക്കള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഭൂനിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാതിരിക്കാന്‍ യു.ഡി.എഫ് നടത്തിയ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും എൽ.ഡി.എഫ്​ ആരോപിച്ചു.

നിയമസഭയില്‍ ബില്ലവതരണം നടന്നില്ലെങ്കിലും ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ത്താല്‍. 

Tags:    
News Summary - Idukki district harthal on april 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.