സർക്കാർ കർശന നിലപാടെടുത്തു; എെ.എ.എസ് ഉദ്യോഗസ്ഥർ സമരത്തിൽ നിന്നും പിന്മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ക്കശനിലപാട് സ്വീകരിച്ചതോടെ കൂട്ടഅവധി പ്രഖ്യാപനം പിന്‍വലിച്ച് ഐ.എ.എസുകാര്‍ ജോലിക്ക് കയറി. സമരനീക്കത്തോടുള്ള സര്‍ക്കാറിന്‍െറ അതൃപ്തി തന്നെ വന്നുകണ്ട ഐ.എ.എസ് സംഘടന ഭാരവാഹികളെ  മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു. കൂടാതെ സമരം പ്രഖ്യാപിച്ച് സര്‍ക്കാറിനെ വരുതിയിലാക്കാന്‍ നോക്കിയാല്‍ നടക്കില്ളെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെ സമരത്തില്‍നിന്ന് ഐ.എ.എസുകാര്‍ പിന്‍വലിഞ്ഞു. തന്നെ കാണാനത്തെിയവരോട് നിലപാട് വ്യക്തമാക്കിയതിനുപുറമേ, മുഖ്യമന്ത്രി അക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ പരസ്യമാക്കുകയും ചെയ്തു.

ബന്ധുനിയമന കേസില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനോടൊപ്പം വ്യവസായ അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെയും വിജിലന്‍സ് പ്രതിചേര്‍ത്തതിനെതിരെയാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി സമരമുറയുമായി ഐ.എ.എസുകാര്‍ രംഗത്തിറങ്ങിയത്. എന്നാല്‍  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്.

ഉദ്യോഗസ്ഥരെ വിജിലന്‍സ് മന$പൂര്‍വം കേസില്‍പെടുത്തുകയാണെന്നും ഇതുസംബന്ധിച്ച ആശങ്ക കൊണ്ടാണ് ഫയലുകള്‍ നീങ്ങാത്തതെന്നും ഐ.എ.എസ് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയായിരുന്നു ആക്ഷേപമത്രയും. എന്നാല്‍ ഭരണസിരാകേന്ദ്രത്തില്‍ പ്രധാനസ്ഥാനത്തിരിക്കുന്നവര്‍ തന്നെ സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ചതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഒരു ഉദ്യോഗസ്ഥനെതിരെ എഫ്.ഐ.ആര്‍ ഇട്ടതിന്‍െറ പേരില്‍ സമരപ്രഖ്യാപനം ശരിയല്ളെന്നും വ്യക്തമാക്കി.

വിജിലന്‍സ് നടപടികളില്‍ ഇടപെടില്ളെന്ന നിലപാടും അറിയിച്ചു. ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെയും മുഖ്യമന്ത്രി പേരെടുത്ത് വിമര്‍ശിച്ചതായാണ് വിവരം. അദ്ദേഹത്തിന്‍െറ ഓഫിസിലാണ് യോഗംചേരുകയും സമരം തീരുമാനിക്കുകയും ചെയ്തത്. പ്രമേയം അടക്കം മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. ഇത് സര്‍ക്കാറിനെതിരായ നടപടിയാണ്. അതംഗീകരിക്കാനാകില്ല -പിണറായി അറിയിച്ചു.

സര്‍ക്കാറിനെതിരെ ഒരുനീക്കവും ഉദ്ദേശിച്ചിട്ടില്ളെന്നും അങ്ങനെ തെറ്റിദ്ധരിക്കരുതെന്നും തങ്ങളുടെ ആശങ്കയുടെ ഭാഗമായി എടുത്ത നിലപാടാണെന്നുമായിരുന്നു ഐ.എ.എസുകാരുടെ വിശദീകരണം. പരാതി വിശദമായി ചര്‍ച്ചചെയ്യാമെന്ന ഉറപ്പും മുഖ്യമന്ത്രി നല്‍കി. തുടര്‍ന്ന് അവധി പ്രഖ്യാപനം പിന്‍വലിച്ച് ജോലിക്ക് കയറുകയായിരുന്നു.

അതേസമയം, സമരത്തിന്‍െറ കാര്യത്തില്‍ ഐ.എ.എസുകാര്‍ക്കിടയിലും ഭിന്നത ഉയര്‍ന്നിട്ടുണ്ട്. സമരപ്രഖ്യാപനവും പിന്‍വലിയലും വന്‍തിരിച്ചടിയായെന്ന അഭിപ്രായമാണ് ഒരുവിഭാഗം ഐ.എ.എസുകാര്‍ക്കുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് പുറമേ, ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്‍റ് ടോം ജോസ്, മുതിര്‍ന്ന ഉദ്യോഗസ്ഥരായ കെ.എം. എബ്രഹാം, പോള്‍ ആന്‍റണി, മാരപാണ്ഡ്യന്‍, വി. വേണു തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - IAS officers meeting with CM pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.