വാൽപാറ അപകടത്തിൽ പൊലിഞ്ഞവരെ അവസാനമായി ഒരു നോക്കുകാണാനായി എത്തിയ മക്കളും ബന്ധുക്കളും നാട്ടുക്കാരും അടക്കമുള്ളവർ വിങ്ങിപ്പൊട്ടുന്നു

നാടുറങ്ങാതെ കാത്തിരുന്നു, ഉറ്റവരെ ഒരു നോക്ക് കാണാൻ

പാ​ങ്ങ് (മ​ല​പ്പു​റം): വാ​ൽ​പാ​റ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്വ​ന്തം നാ​ട്ടു​കാ​ർ മ​രി​ച്ചെ​ന്ന് അ​റി​ഞ്ഞ നി​മി​ഷം മു​ത​ൽ മു​ണ്ടു​മു​റു​ക്കി​യു​ടു​ത്ത് ഇ​റ​ങ്ങി​യ പാ​ങ്ങു​കാ​ർ​രൊ​ന്ന് വി​ശ്ര​മി​ച്ച​ത്, അ​വ​സാ​ന മൃ​ത​ദേ​ഹ​വും സം​സ്ക​രി​ച്ച് ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച​തി​ന് ശേ​ഷം. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഊ​ണും ഉ​റ​ക്ക​വും ഇ​ല്ലാ​ത്ത ദി​ന​രാ​ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​ന്നാ​ട്ടു​കാ​ർ​ക്ക് ക​ഴി​ഞ്ഞു​പോ​യ​ത്. മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും പൊ​ള്ളാ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി എ​ന്ന വി​വ​രം ല​ഭി​ച്ച​പ്പോ​ൾ യു​വാ​ക്ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങു​ന്ന സം​ഘം കി​ട്ടി​യ വാ​ഹ​ന​ത്തി​ൽ ക​യ​റി അ​വി​ടേ​ക്ക് കു​തി​ച്ചു. പാ​ങ്ങ് പ​ള്ളി​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്കൂ​ൾ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പൊ​ലീ​സി​നും മാ​ധ‍്യ​മ​ങ്ങ​ൾ​ക്കും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യും ആം​ബു​ല​ൻ​സു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യും മ​ര​ണ​വീ​ടു​ക​ളി​ൽ വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്തും ഒ​രു നാ​ടൊ​ന്നാ​കെ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു.

ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി

പ്രി​യ​പ്പെ​ട്ട​വ​രു​ടെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​ത് മു​ത​ൽ ഒ​രു നാ​ടൊ​ന്നാ​കെ ഇ​റ​ങ്ങി​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സം​ഘം പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് തി​രി​ച്ച​പ്പോ​ൾ മ​റ്റു​ള്ള​വ​ർ നാ​ട്ടി​ൽ വേ​ണ്ട ഏ​ർ​പ്പാ​ടു​ക​ൾ ഒ​രു​ക്കാ​ൻ മു​ന്നി​ൽ നി​ന്നു. ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട വീ​ടു​ക​ളി​ൽ ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി അ​വ​ർ ഓ​ടി​യെ​ത്തി. പാ​ങ്ങ് പ​ള്ളി​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്കൂ​ളി​ൽ ഒ​മ്പ​ത് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് അ​മ്പ​ല​പ്പ​റ​മ്പി​ലെ പാ​ങ്ങ് ജി.​എ​ച്ച്.​എ​സ്.​എ​സി​നെ​ക്കു​റി​ച്ച് ചി​ന്തി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ങ്ക​ട ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​യ പാ​ങ്ങ് ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​ക്കൊ​ള്ളാ​നാ​കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ച​തോ​ടെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഒ​രു നി​മി​ഷം പോ​ലും വൈ​കി​യി​ല്ല. പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി സ്കൂ​ൾ പ​രി​സ​ര​വും സ്റ്റേ​ജും ഒ​രു​ക്കാ​ൻ പ​ന്ത​ൽ പ​ണി​ക്കാ​ർ​ക്കൊ​പ്പം നാ​ട്ടു​കാ​രും കൂ​ടി. സ​മ​യം പാ​തി​രാ​ത്രി പി​ന്നി​ട്ടെ​ങ്കി​ലും എ​ന്തി​നും സ​ന്ന​ദ്ധ​രാ​യി നാ​ട്ടു​കാ​ർ സ്കൂ​ളി​ലും പ​രി​സ​ര​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ചു.

ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച് കേ​ര​ള-​ത​മി​ഴ്നാ​ട് അ​ധി​കൃ​ത​ർ

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​പ​ക​ട​വാ​ര്‍ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ൻ മ​ല​പ്പു​റം ക​ല​ക്ട​ര്‍, കോ​യ​മ്പ​ത്തൂ​ര്‍ ക​ല​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ര്‍ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി. മ​ല​പ്പു​റ​ത്തു​നി​ന്ന് പെ​രി​ന്ത​ല്‍മ​ണ്ണ സ​ബ് ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം പൊ​ള്ളാ​ച്ചി​യി​ലെ​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. പാ​ല​ക്കാ​ട്ടു​നി​ന്ന് എ.​ഡി.​എം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊ​ലീ​സ്, മെ​ഡി​ക്ക​ല്‍ ടീം ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ദൗ​ത്യ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്നു.

ത​മി​ഴ്നാ​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചു. മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം വൈ​കു​മോ​യെ​ന്ന് പ​ല​രും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ന് ​പൊ​ള്ളാ​ച്ചി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പു​ല​ർ​ച്ചെ​യോ​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആം​ബു​ല​ൻ​സു​ക​ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 9.15ന് ​പാ​ങ്ങ് ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ എ​ത്തി​ച്ചു.

നാ​ടൊ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ

ശ​നി​യാ​ഴ്ച അ​തി​രാ​വി​ലെ മു​ത​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പാ​ങ്ങി​ലേ​ക്ക് ജ​ന​മൊ​ഴു​കി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ളാ​ണ് കേ​ര​ളം ഞെ​ട്ടി​യ ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ളെ കാ​ണാ​ൻ പാ​ങ്ങ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി​യ​ത്. ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ ഭാ​ഗ​മാ​യി ചേ​ണ്ടി ജ​ങ്ഷ​നി​ൽ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​പ്പോ​ൾ ആ​ളു​ക​ൾ അ​വി​ടെ ഇ​റ​ങ്ങി ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​പ്പു​റ​ത്തു​ള്ള സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ആം​ബു​ല​ൻ​സു​ക​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന വ​യ​ലി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​മ്പ​ല​പ്പ​റ​മ്പ് സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വ​ള​ന്‍റി​യ​ർ​മാ​രു​ടെ അ​റി​യി​പ്പു​ക​ൾ അ​ച്ച​ട​ക്ക​മു​ള്ള കു​ട്ടി​ക​ളെ​പ്പോ​ലെ അ​വ​ർ അ​നു​സ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു നോ​ക്ക് കാ​ണാ​ൻ പൊ​ള്ളു​ന്ന വേ​ന​ൽ​ച്ചൂ​ടി​നെ വ​ക​വെ​ക്കാ​തെ മ​ണി​ക്കൂ​റു​ക​ൾ വ​രി​നി​ന്നു. അ​പ്പോ​ഴും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ്കൂ​ൾ ക​വാ​ടം ക​ട​ന്നു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. പൊ​തു​ദ​ർ​ശ​നം ക​ഴി​ഞ്ഞ് 10.30ഓ​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക്...

കൈ​മെ​യ് മ​റ​ന്ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ​ള​ന്‍റി​യ​ർ​മാ​രും

മൃ​ത​ദേ​ഹ​ങ്ങ​ൾ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച അ​മ്പ​ല​പ്പ​റ​മ്പ് സ്കൂ​ളി​ൽ ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ചും ആം​ബു​ല​ൻ​സു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ​ള​ന്‍റി​യ​ർ​മാ​രും കൈ​മെ​യ് മ​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​മ​ത സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ‍്യ​ത്തി​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളാ​യ വ​ള​ന്‍റി​യ​ർ​മാ​രും അ​മ്പ​ല​പ്പ​റ​മ്പ് സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ർ​മാ​രു​മാ​ണ് അ​ധി​കൃ​ത​ർ​ക്ക് തു​ണ​യാ​യും ഉ​റ്റ​വ​രു​ടെ വേ​ർ​പ്പാ​ടി​ൽ ത​ള​ർ​ന്നു​പോ​യ​വ​രെ ആ​ശ്വ​സി​പ്പി​ച്ച് ക​രു​ണ​യു​ടെ ത​ണ​ലൊ​രു​ക്കി​യ​തും.

സ്കൂ​ള​ല്ല​ല്ലോ, അ​ത് ഒ​രു കു​ടും​ബ​മ​ല്ലേ...

‘‘അ​വി​ടെ ടീ​ച്ച​ർ​മാ​രും കു​ട്ട്യോ​ളു​മി​ല്ല​ല്ലോ, ഓ​ലൊ​രു കു​ടും​ബം പോ​ല​ല്ലേ...’’ പ​ള്ളി​പ്പ​റ​മ്പ് ജി.​എ​ൽ.​പി സ്കൂ​ളി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്ക് മ​റി​ച്ചൊ​രു അ​ഭി​പ്രാ​യ​മി​ല്ല. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി-​രാ​ക്ഷാ​ക​ർ​തൃ വ്യ​ത്യാ​സ​ങ്ങ​ളേ​തു​മി​ല്ലാ​തെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ ​സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും മാ​താ​പി​താ​ക്ക​ൾ അ​ധ്യാ​പ​ക​രു​ടെ ഉ​റ്റ സു​ഹൃ​ത്തു​ക്ക​ൾ കൂ​ടി​യാ​ണ്. സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ലും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക വേ​ർ​തി​രി​വു​ക​ളി​ല്ല. അ​വ​രു​ടെ യാ​ത്ര ത​ന്നെ​യാ​ണ് അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വ്.





Tags:    
News Summary - I waited without leaving the country, to catch a glimpse of my loved ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.