Posted On
date_range Updated On
date_range ഏതെങ്കിലും ഒരു പാർട്ടിയോട് മമതയോ താൽപര്യമോ ഇല്ല- കാന്തപുരം അബൂബക്കർ മുസ്ലിയാർ
കാസർകോട്: ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താൽപര്യമോ ഇല്ലെന്ന് നാടിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഗുണകരമായവർ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയത്. ഉദുമയിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.
എന്‍റെ ഇടതും വലതും രണ്ട് സ്ഥാനാർഥികൾ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവർത്തിക്കണം- കാന്തപുരം പറഞ്ഞു.
ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോൽ സഫ എജുക്കേഷൻ സെൻറർ കാമ്പസിൽ പുതുതായി നിർമിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.