കേരളത്തിൽ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം -കേന്ദ്ര റെയിൽവേ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ഡിസംബറിൽ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേന്ദ്ര ബജറ്റിൽ കേരള-തമിഴ്നാട് സംസ്ഥാനങ്ങൾക്കായി അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച് വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

2023-24 കേന്ദ്ര ബജറ്റിൽ റെയിൽവേക്കായുള്ള വകയിരുത്തലിൽ കേരളത്തിന് 2,033 കോടി രൂപ പ്രഖ്യാപിച്ചു. 2009-14 കാലയളവിൽ ഇത് 372 കോടി രൂപയായിരുന്നു. വന്ദേ മെട്രോ, ഹൈഡ്രജൻ ട്രെയിൻ തുടങ്ങിയ പ്രധാന ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് റെയിൽ വികസനം നടപ്പാക്കുന്നത്.

100 കിലോമീറ്ററിൽ താഴെ ദൂരമുള്ള സമീപ നഗരങ്ങളെ ബന്ധിപ്പിക്കാൻ കേരളത്തിൽ വന്ദേ മെട്രോ ട്രെയിൻ ആരംഭിക്കും. ഒന്നരവർഷത്തെ പരീക്ഷണ ഓട്ടത്തിനുശേഷം മുഴുവൻ സമയം സർവിസായി ഇതിനെ മാറ്റുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

Tags:    
News Summary - Hydrogen train in Kerala this year - Central Railway Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.