ഹൈദരലി തങ്ങളുടെ ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചു; മലപ്പുറം ടൗൺഹാളിൽ പൊതുദർശനം

മലപ്പുറം: അന്തരിച്ച മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ ഹൈദരലി തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയിട്ടുള്ളത്. ജനാസ നമസ്കാരവും നടക്കുന്നുണ്ട്. 

ഞായറാഴ്ച വൈകീട്ട് ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചിരുന്നു.  ബന്ധുക്കൾക്ക് മാത്രമാണ് വീട്ടിൽ ദർശനത്തിന് അവസരം നൽകിയത്. 


അസുഖ ബാധിതനായതിനെ തുടർന്ന്​ എറണാകുളം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക്​ 12.40 ഓടെയായിരുന്നു​​ അന്ത്യം. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷം വൈകീട്ട് മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോയി.  തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ഫെബ്രുവരി 22 മുതൽ ഹൈദരലി തങ്ങൾ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മുതൽ ആരോഗ്യനില വഷളായി. ഇന്ന്​ രാവിലെ മുതൽ മരുന്നുകളോട്​ പ്രതികരിക്കാതയായ തങ്ങൾ ഉച്ചയോടെയാണ്​ മരിച്ചതെന്ന്​ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്​തമാക്കി.

Tags:    
News Summary - Hyderali thangals janaza 9 am tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.