കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമ്പത്‌ കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട് പേർ പിടിയിലായി. അബൂദബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഞ്ചാവ് എത്തിച്ച യാത്രക്കാരൻ രക്ഷപ്പെട്ടു.

ട്രോളിബാഗിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നത്. വിമാനത്താവളത്തിന് പുറത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട മട്ടന്നൂർ സ്വദേശികളായ പ്രിൻജിൽ, റോഷൻ ആർ. ബാബു എന്നിവരെ പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് വാങ്ങാൻ എത്തിയതാണ് ഇവരെന്ന് മനസ്സിലായത്.

കഞ്ചാവ് കടത്തിയ യാത്രക്കാരൻ പൊലീസ് എത്തിയത് മനസ്സിലാക്കി ട്രോളി ബാഗ് ടാക്സിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Hybrid cannabis worth Rs 9 crore seized at Karipur airport; two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.