കാമുകനൊപ്പം പോയ ഭാര്യക്ക് കോടതിയിലേക്ക് കൊണ്ടുപോകവെ ഭർത്താവിന്‍റെ മർദനം

അടൂർ: കാമുകനൊപ്പം പോയ ഭാര്യയെ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് മർദിച്ച് ഭർത്താവ്. അടൂർ പൊലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പന്തളം സ്വദേശിനിയായ യുവതി ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം വ്യാഴാഴ്ച രാവിലെ നാടുവിട്ടിരുന്നു. ഇതോടെ ഭർതൃമാതാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ 24 കാരിയായ യുവതിയെയും കുട്ടിയെയും കാമുകനൊപ്പം പൊലീസ് കണ്ടെത്തി.

ഇതിനിടെ വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ പൊലീസ് കോടതിയിലേക്ക് കൊണ്ടുപോകവെ മർദിക്കുകയായിരുന്നു. അടിയേറ്റു വീണ യുവതിയുടെ തല പൊട്ടി. ഉടൻ പൊലീസുകാരെത്തി ഭർത്താവിനെ പിടികൂടി.

അഞ്ചുവർഷം മുമ്പായിരുന്നു അടൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം.

Tags:    
News Summary - Husband beats wife who went with lover while taking her to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.