Posted On
date_range Updated On
date_range വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കിന് മനുഷ്യാവകാശ കമീഷൻ നോട്ടീസ്
കോഴിക്കോട്: വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പിൽ കർണാടക സൂറത് കല്ലിലെ കോളജിൽ ബി.ഡി.എസിന് ചേർന്ന വിദ്യാർഥിനിക്ക് വായ്പ അനുവദിച്ചില്ലെന്ന പരാതിയിൽ ബാങ്ക് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. എസ്.ബി.ഐ ബാലുശ്ശേരി ശാഖാ മാനേജർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്.
നന്മണ്ട സ്വദേശി കെ.കെ വിനോദ്കുമാറും എം.പി വന്ദനയും സമർപ്പിച്ച പരാതിയിലാണ് നടപടി. പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരു പറഞ്ഞാണ് വായ്പ അനുവദിക്കാത്തത്. പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജനുവരി 17ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.