കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച വൻ സ്ഫോടകശേഖരം പിടികൂടി

െകാണ്ടോട്ടി: കോഴിക്കോട്​^പാലക്കാട്​ ദേശീയപാതയിലെ മോങ്ങത്ത്​​ ട്രക്കിൽനിന്നും സ്വകാര്യ വ്യക്​തിയുടെ ഗോഡൗണിൽനിന്നുമായി ഏഴ്​ ടണ്ണോളം സ്​ഫോടകവസ്​തു ശേഖരം പിടികൂടി. മലപ്പുറം ജില്ല പൊലീസ്​ മേധാവി ദേബേഷ്​ കുമാർ ബെഹ്​റക്ക്​ ലഭിച്ച വിവരത്തി​​​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്​ ബുധനാഴ്​ച പുലർച്ച കൊണ്ടോട്ടി എസ്​.​െഎ ആർ. രഞ്​ജിത്തി​​​െൻറ നേതൃത്വത്തിൽ സ്​ഫോടകവസ്​തുക്കൾ കണ്ടെടുത്തത്​. ട്രക്ക്​ ​ൈഡ്രവർമാരായ കാസർകോട്​ കടിമേനി തോട്ടുമണ്ണിൽ വീട്ടിൽ ടി.എ. ​േജാർജ്​ (40), കർണാടക ചിക്​മംഗളൂർ കൽക്കാര വീട്ടിൽ ഹക്കീം (32) എന്നിവരെ കൊണ്ടോട്ടി പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

കർണാടകയിലെ ഹാസനിൽനിന്ന്​ മോങ്ങത്തേക്ക്​ കൊണ്ടുവരുന്നതിനിടെയാണ്​ പിടികൂടിയതെന്ന്​ മലപ്പുറം ഡിവൈ.എസ്​.പി ജലീൽ തോട്ടത്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 
ട്രക്കിൽ ആട്ടിൻകാഷ്​ഠവും കോഴി​ക്കാഷ്​ഠവും നിറച്ച ചാക്കുകൾക്ക്​ അടിയിലായിട്ടായിരുന്നു സ്​ഫോടകവസ്​തുക്കൾ ഒളിപ്പിച്ചത്​. പരിശോധനയിൽ 10,000 ഒാർഡിനറി ഡിറ്റനേറ്റർ, 270 ബോക്​സിലായി 6,750 കിലോ​ഗ്രാം വരുന്ന 54,810 ജലാറ്റിൻ സ്​റ്റിക്ക്​, 38,872.6 മീറ്റർ വരുന്ന 213 റോൾ സേഫ്​റ്റി ഫ്യൂസ്​ എന്നിവ പിടികൂടി. തുടർന്ന്​ ​രാവിലെ ഡിവൈ.എസ്​.പി ജലീൽ തോട്ടത്തിൽ, ഇൻസ്​​െപക്​ടർ എം. മുഹമ്മദ്​ ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 7,000 ഇലക്​ട്രിക്ക്​ ഡിറ്റ​േനറ്ററും 21,045 മീറ്റർ സേഫ്​റ്റി ഫ്യൂസും പിടികൂടി. 
മേൽമുറി ആലത്തൂർപടി സ്വദേശി ബാസിത്തി​​​െൻറ നിയന്ത്രണത്തിലുള്ളതാണ്​ ഗോഡൗണെന്ന്​ പൊലീസ്​ പറഞ്ഞു.

ഗോഡൗൺ കോട്ടയം സ്വദേശിക്ക്​ മരവ്യവസായത്തിനായി കൈമാറിയിരുന്നെങ്കിലും ഒരു മാസം മുമ്പ്​ ബാസിത്ത്​ തിരികെ വാങ്ങിയതായാണ്​ പൊലീസിന്​ ലഭിച്ച വിവരം. മറ്റുള്ളവർക്ക്​ സംഭവത്തിൽ പങ്കുണ്ടോ എന്നതും അന്വേഷിക്കു​ം. ലൈസൻസില്ലാതെ അനധികൃതമായും ആവശ്യമായ സുരക്ഷയില്ലാതെയും സ്​ഫോടകവസ്​തു കടത്താൻ ശ്രമിച്ചതിനാണ്​ കേസ്​​. പിടികൂടിയ വസ്​തുക്കൾ സൂക്ഷിക്കാനാവശ്യമായ സൗകര്യം ജില്ലയിൽ ലഭ്യമല്ല. കോടതിയുടെ നിർദേശപ്രകാരം എക്​സ്​പ്ലോസീവ്​ കൺ​ട്രോളറുമായി ആലോചിച്ചാണ്​ തുടർനടപടി സ്വീകരിക്കുക.

Tags:    
News Summary - huge Explosives Seized in Kondotty -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.