ഹൃഷികേശ് റോയ് ചീഫ് ജസ്​റ്റിസായി ചുമതലയേറ്റു 

തിരുവനന്തപുരം: ഹൈകോടതി ചീഫ് ജസ്​റ്റിസായി ജസ്​റ്റിസ് ഹൃഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്​ത്​ ചുമതലയേറ്റു. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്​റ്റിസ്​ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. 

മന്ത്രിമാരായ എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, മാത്യു ടി. തോമസ്, കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍, ടി.പി. രാമകൃഷ്ണന്‍,  രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി എം.എല്‍.എ, ചീഫ് സെക്രട്ടറി ടോം ജോസ്, ലോകായുക്ത ജസ്​റ്റിസ് പയസ് സി. കുര്യാക്കോസ്, ഹൈകോടതി ജഡ്ജിമാർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
 

Tags:    
News Summary - Hrishikesh Roy Chief Justice Kerala high court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.