നെല്ലിയാമ്പതിയിൽനിന്നുള്ള പ്രഭാത കാഴ്ച. കോവിഡിനെ തുടർന്ന്​ പ്രതിസന്ധിയിലായിരുന്ന തേയില തൊഴിലാളികൾ നിയന്ത്രണങ്ങളിൽ അയവുവന്നതോടെ വീണ്ടും ജോലിയിലേർപ്പെട്ടിരിക്കുന്നു -ബൈജു കൊടുവള്ളി

നെല്ലിയാമ്പതിയിലെ തൊഴിലാളി ജീവിതം പച്ചപിടിക്കാൻ ഇനി എത്ര നാൾ‍?

നെല്ലിയാമ്പതി: തോട്ടം മേഖലയിൽ വിവിധ എസ്​റ്റേറ്റുകളിലെ തൊഴിലാളികളുടെ വാസസ്ഥലമായ പാടികൾ നന്നാക്കാൻ അധികൃതർ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് തൊഴിലാളി സംഘടനകൾ. പല പാടികളുടെയും അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി. ചില പാടികളുടെ സ്ഥിതി വളരെ ശോചനീയമാണ്.

വിള്ളലുകൾ രൂപപ്പെട്ട് ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. എസ്​റ്റേറ്റുകളോടനുബന്ധിച്ചുള്ള പാടികളുടെ സംരക്ഷണച്ചുമതല എസ്​റ്റേറ്റ്​ അധികൃതർക്കാണ്. തൊഴിലാളി സംഘടനകളും ഇതുസംബന്ധിച്ച് എസ്​റ്റേറ്റ്​ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പല പാടികളിലും കുടിവെള്ളമെത്തിക്കുന്ന പൈപ്പുകൾ വരെ തകർന്നുകിടക്കുകയാണ്.

ലോക്ഡൗൺ കാലത്തെ പ്രതിസന്ധിയെ അതിജീവിച്ചുവരുകയാണ് തൊഴിലാളി കുടുംബങ്ങൾ. തോട്ടങ്ങളിൽ താൽക്കാലിക ജോലികൾ ചെയ്തിരുന്ന പലരുടെയും തൊഴിൽ പോലും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. സ്വന്തമായി അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കാത്ത സാമ്പത്തിക സ്ഥിതിയാണ്. പാടികളുടെ സ്ഥിതി സംബന്ധിച്ച് പരിശോധിച്ചുവരുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസ്​റ്റേറ്റ് അധികൃതർ അറിയിച്ചു.


Tags:    
News Summary - How long will it take for the working life of Nelliyampathi to get greener?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.