ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റ സരിത
പനമരം (വയനാട്): പുഴയിൽ അലക്കുന്നതിനിടെ ചീങ്കണ്ണിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് കൈക്ക് പരിക്കേറ്റു. തലനാരിഴക്കാണ് ഇവർ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. പനമരം പരക്കുനിപൊയിൽ കോളനിയിലെ മണിയുടെ ഭാര്യ സരിതയെയാണ് ചീങ്കണ്ണി ആക്രമിച്ചത്.
പനമരം പുഴയിൽ വസ്ത്രങ്ങൾ അലക്കുന്നതിനിടെ സരിതയുടെ ഇടത് കൈയിലേക്ക് ചീങ്കണ്ണി ചാടി കടിക്കുകയായിരുന്നു. ഉടനെ കൈ തെറിപ്പിച്ചത് കാരണം ചീങ്കണ്ണി പിടിവിട്ടെങ്കിലും വാലുകൊണ്ടുള്ള അടിയേറ്റു. കൂടെയുണ്ടായിരുന്ന ബന്ധു സെൽവിയുടെ സഹായത്തോടെ വേഗത്തിൽ കരക്കുകയറി രക്ഷപ്പെടുകയായിരുന്നു. കൈക്ക് മൂന്നു പല്ലുകൾകൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.