അഖിലേന്ത്യ അന്തർസർവകലാശാല കരാട്ടേ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീം
തേഞ്ഞിപ്പലം: അസമിലെ ദിബ്രുഗഢ് സർവകലാശാലയിൽ നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല കരാട്ടേ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല വനിത ടീമിന് തുടർച്ചയായ നാലാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്. മത്സരത്തിലെ മികച്ച താരമായി മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ എം.എ ഹിസ്റ്ററി വിദ്യാർഥിനി പി.പി. ഫർഷാന തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു സ്വർണവും രണ്ടു വെങ്കലവും നേടി ഫർഷാന ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
50 കിലോ വിഭാഗത്തിൽ ഏഷ്യൻ ചാമ്പ്യനെ തോൽപിച്ചാണ് സ്വർണം നേടിയത്. ടീം കത്ത വിഭാഗത്തിൽ പി.പി. ഫർഷാന, സ്റ്റേസി എസ്. ചാരുവിൽ, എസ്. ഐശ്വര്യ (എം.ഇ.എസ് കല്ലടി കോളജ്, മണ്ണാർക്കാട്), സ്മൃതി (സെന്റ് തോമസ് കോളജ്, തൃശൂർ) എന്നിവർ സ്വർണം നേടി. ടീം കുമിത്തെ വിഭാഗത്തിൽ സാനിയ (ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഈസ്റ്റ് ഹിൽ, കോഴിക്കോട്), പി.പി. ഫർഷാന, സ്റ്റേസി എസ്. ചാരുവിൽ, സുമേഗ്ന (എം.ഇ.എസ് കല്ലടി, മണ്ണാർക്കാട്) എന്നിവർ വെങ്കലവും കരസ്ഥമാക്കി. അബ്ദുൽ അസീസ് പൂക്കോടൻ, പി.എം. ജിസ്മ എന്നിവർ പരിശീലകരും മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ ഡോ. കെ.ടി. സലീജ്, പി. ആരിഫ എന്നിവർ ടീം മാനേജർമാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.