1. അശ്വതി ശ്രീകാന്ത് 2. ടോം ജോസഫ് 3. കാർത്തിക് സൂര്യ 4. മീനാക്ഷി അനൂപ് 5. ബ്രാൻഡ് സ്വാമി 6. ജിയാസ് ജമാൽ 7. താഹിർ ബോണഫൈഡ് 8. സി. മുഹമ്മദ് അജ്മൽ 9. വിനോദ് വടശ്ശേരി 10. റാഷിദ് ഗസ്സാലി 11. ഹമീദലി വാഴക്കാട്
കോഴിക്കോട്: കരിയറിലെ സംശയങ്ങൾക്ക് മറുപടി നൽകാനും വിദ്യാർഥികൾക്ക് കൃത്യമായ ദിശാബോധം നൽകാനും ‘മാധ്യമം എജുകഫെ’ വേദികളിലേക്ക് പ്രമുഖരുടെ വൻനിര. കല, കായികം, മീഡിയ, ബിസിനസ്, കരിയർ രംഗത്തെ വിദഗ്ധർ മുതൽ യുവതലമുറയുടെ ഇഷ്ട ടെലിവിഷൻ താരങ്ങളും യൂത്ത് ഇൻഫ്ലുവൻസർമാരും എജുകഫെയിൽ വിദ്യാർഥികളുമായി നേരിട്ട് സംവദിക്കും. ‘മീ ഫ്രണ്ട്’ അണിയിച്ചൊരുക്കുന്ന മഹാമേളയുടെ മുഖ്യ പ്രായോജകർ ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ ആണ്.
പ്രമുഖ നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്ത്, ഇന്ത്യൻ വോളിബാൾ ഇതിഹാസം ടോം ജോസഫ്, യൂട്യൂബറും അവതാരകനുമായ കാർത്തിക് സൂര്യ, യുവനടിയും അവതാരകയുമായ മീനാക്ഷി അനൂപ്, പ്രമുഖ മാധ്യമപ്രവർത്തകരായ പ്രമോദ് രാമൻ, ജിമ്മി ജെയിംസ് തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിക്കും. ഇവർക്ക് പുറമെ ബ്രാൻഡിങ് വിദഗ്ധൻ ബ്രാൻഡ് സ്വാമി, ഷെഫ് വിനോദ് വടശ്ശേരി, യുവസംരംഭകരായ അജിൽ മുഹമ്മദ്, നിമ സുലൈമാൻ, യൂത്ത് ഇൻഫ്ലുവൻസർ താഹിർ ബോണഫൈഡ്, സൈബർ ടെക്നോളജി വിദഗ്ധൻ ജിയാസ് ജമാൽ, കരിയർ-മോട്ടിവേഷൻ രംഗത്തെ പ്രമുഖരായ ഷാഹിദ് എളേറ്റിൽ, റാഷിദ് ഗസ്സാലി, സി. മുഹമ്മദ് അജ്മൽ, ഹമീദലി വാഴക്കാട്, ലുബ്ന നുഫൈൽ, കെ. നിഷ, മുഹമ്മദ് അൽഫാൻ തുടങ്ങിയവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വിദ്യാർഥികളുടെ മാനസികാരോഗ്യത്തിന് ഊന്നൽ നൽകുന്ന ‘ബിക്കമിങ്’ ടീമിന്റെ കൗൺസലിങ് സെഷനുകൾ, കുട്ടികളുടെ യഥാർഥ അഭിരുചി ശാസ്ത്രീയമായി തിരിച്ചറിയാൻ ‘സിജി’ ഒരുക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയും എജുകഫെയുടെ പ്രധാന ആകർഷണമാണ്. പുതിയ കാലത്തെ കരിയർ സാധ്യതകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഫാഷൻ ഡിസൈനിങ് തുടങ്ങിയ കോഴ്സുകളെക്കുറിച്ച് വിദഗ്ധരിൽനിന്ന് നേരിട്ടറിയാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. വേദികളും തീയതികളും: ഏപ്രിൽ 17, 18: കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡ്, ഏപ്രിൽ 21, 22: മലപ്പുറം റോസ് ലോഞ്ച്,ഏപ്രിൽ 24, 25: കൊച്ചി റെന ഇവന്റ് ഹബ്ബ്.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്. മേളയിലെ തിരക്ക് ഒഴിവാക്കാൻ www.myeducafe.com എന്ന വെബ്സൈറ്റിലൂടെ ഇന്നുതന്നെ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9645007116 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.