'കന്യാസ്ത്രീക്ക് അശ്ലീല സന്ദേശം അയച്ചതാണ് പ്രശ്നം, പീഡന പരാതിയല്ല, പ്രചരിക്കുന്നത് വാസ്തവ വിരുദ്ധം'; വിശദീകരണവുമായി ആശുപത്രി അധികൃതർ

ചങ്ങനാശ്ശേരി: കന്യാസ്ത്രീക്ക് അശ്ലീല സന്ദേശം അയച്ച പരാതി പീഡന പരാതി എന്ന് പ്രചരിപ്പിച്ചത് വാസ്തവ വിരുദ്ധമെന്ന് ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി അധികൃതർ.

ആശുപത്രിയിലെ എച്ച്.ആർ മാനേജർ ജോസഫ് കെ. തോമസ് (45) ആശുപത്രി ജീവനക്കാരിയായ കന്യാസ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതായി ആശുപത്രി മാനേജ്മെന്റിന് പരാതി ലഭിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് താക്കീത്​ നൽകിയെങ്കിലും വീണ്ടും ഇതേ നടപടി തുടർന്നതിനാൽ ആശുപത്രി മാനേജ്മെൻറ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും പരാതി പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചു. പരാതിയിൽ ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തിരുന്നു.



Tags:    
News Summary - It is untrue that the complaint of sending obscene messages to a nun was circulated as a harassment complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.