തളിപ്പറമ്പ്: ഹണിട്രാപ്പിലൂടെ കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ യുവതി അറസ്റ്റിൽ. കാസര്‍കോട് വിദ്യാന ഗറിൽ കളിയങ്ങാട്ടെ മൈഥിലി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സമീറ എന്ന ഹാസിദയാണ് (32) അറസ്റ്റിലായത്. മാതമംഗലത്തെ 60കാരനെ വിവാഹംചെയ്തെന്ന വ്യാജേന പണം തട്ടിയ കേസിലാണ് അറസ്റ്റ്. തളിപ്പറമ്പിലെ യുവവ്യാപാരികളെ കെണിയിൽപെടുത്തി കോടികൾ തട്ടാൻ ശ്രമിച്ച സംഘത്തിലും സമീറയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ നാല് പ്രതികളെ നേരേത്ത അറസ്റ്റ്ചെയ്തിരുന്നു.
മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്‌കരനെ വിവാഹംചെയ്തെന്ന നാട്യത്തിൽ സമീറ രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഈ കേസിൽ സമീറക്ക് പുറമെ വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, മുസ്തഫ എന്നിവർക്കെതിരെയും ഭാസ്കരൻ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. വിവാഹം ചെയ്തു തരുമെന്ന് പ്രലോഭിപ്പിച്ച് 2017 ഡിസംബറിലാണ് ഹണിട്രാപ്പ് കേസിലെ പ്രതി മുസ്തഫയുടെ വെള്ളാരംപാറയിലെ വാടകവീട്ടില്‍വെച്ച് സമീറയോടൊപ്പം നിർത്തി ഫോട്ടോയെടുത്തത്. ആ ഫോട്ടോ കാണിച്ച് അഞ്ചുലക്ഷം രൂപ ആവശ്യപ്പെെട്ടന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍നിന്ന് തട്ടിയെടുത്തു.
കാസർകോെട്ട ബി.എം.എസ് പ്രവർത്തകനായ ദിനേശനൊപ്പം അയാളുടെ ഫ്ലാറ്റിലാണ് സമീറ താമസിച്ചിരുന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തില്‍ സി.ഐ കെ.ജെ. വിനോയി, എസ്.ഐ കെ. ദിനേശൻ, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി. രമേശൻ, സീനിയര്‍ സി.പി.ഒ അബ്ദുൽ റൗഫ് എന്നിവർ ചേർന്നാണ് അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.