വേടനെതിരെ കേസ്: പരിശോധിക്കും -ആഭ്യന്തര മന്ത്രി

കൊ​ച്ചി: റാ​പ്പ​ര്‍ വേ​ട​നെ​തി​രേ കേ​സെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്തു​കൊ​ണ്ടാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പ​രി​ശോ​ധി​ക്കും. കേ​സ് പി​ന്‍വ​ലി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സി.​പി.​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി​ക്കെ​തി​രാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​ല്‍ സൈ​ബ​ര്‍ സെ​ല്‍ ഐ.​ജി​യെ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ആ​ര്​ ചെ​യ്താ​ലും അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​വ​യ​വ ക​ച്ച​വ​ട​ത്തി​ല്‍ ചി​ല ആ​ശു​പ​ത്രി​ക​ള്‍ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​റി​പ്പ​ടി ഇ​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ളോ സി​റി​ഞ്ചോ വി​ല്‍ക്ക​രു​തെ​ന്ന് മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ക്ക് മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Tags:    
News Summary - home minister assured investigation the case against rapper vedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.