Posted On
date_range Updated On
date_range വീടുകയറി ആക്രമണം: അമ്മക്കും മകനും പരിക്ക്; നാല് പേർ പിടിയിൽ
കുന്നംകുളം: കേച്ചേരി മത്തനങ്ങാടിയിൽ വീടുകയറി യുവാവിനെ ആക്രമിക്കുകയും വീട്ടമ്മയെ അപമാനിക്കുകയും ചെയ്ത കേസിൽ നാല് പേർ പിടിയിൽ. മഴുവഞ്ചേരി സ്വദേശികളായ വട്ടേക്കാടൻ വീട്ടിൽ അജിത്ത് (30), മുളയംകൂടത്ത് വീട്ടിൽ അജയൻ (43), തയ്യിൽ വീട്ടിൽ നിതിൻ (25), കിരാലൂർ കൂട്ടംകുളം വെങ്കലത്ത് വീട്ടിൽ പ്രജിത്ത് (ജിത്തു -30) എന്നിവരെയാണ് കുന്നംകുളം സിഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13നായിരുന്നു സംഭവം.
മത്തനങ്ങാടി അരിയംപുറത്ത് അരുൺ (34), മാതാവ് രേഷ്മ (54) എന്നിവരെയാണ് ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾക്ക് നേരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.