കൊച്ചി: വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്, മനുഷ്യ നിർമ്മിതമല്ലെന്നും ഉയർന്ന നഷ്ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ലെന്നും ഹൈകോടതി. നഷ്‌ടപരിഹാര തുക എത്ര വേണമെന്ന് ദുരിതബാധിതർക്ക് സർക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
മനുഷ്യത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാരിന്‍റെ നിർബന്ധിത ഉത്തരവാദിത്തമായി ഇതിനെ കാണരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ടൗൺഷിപ്പിൽ താമസിക്കുന്നതിന് പകരം നിശ്ചിത തുക നൽകണമെന്ന ദുരിതബാധിതന്‍റെ ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഉരുൾപൊട്ടൽ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരും നമ്മുടെ നാട്ടിലുണ്ട്. അവരുടെ പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ടൗൺഷിപ്പ് നിർമ്മാണം സർക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമാണെന്നും വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈകോടതി വ്യക്തമാക്കി. ടൗൺഷിപ്പിലെ വീടിന് പകരം നൽകുന്ന തുക വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിക്കസ്ക്യൂറിയും ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.