സോളാർ​ റിപ്പോർട്ട്: വാർത്താക്കുറിപ്പ് ഇറക്കിയത്​ അനുചിതമെന്ന്​ ഹൈകോടതി

​െകാച്ചി: സോളാർ​ തട്ടിപ്പ്​ അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്​ സമർപ്പിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട്​ സർക്കാർ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന്​ ഹൈകോടതി. ഒരാളുടെ മൗലികാവകാശം ഹനിക്കാന്‍ ആർക്കും അനുവാദമില്ല. വാർത്താക്കുറിപ്പ്​ ഇറക്കും മുമ്പ്​ രണ്ടാമതൊന്ന്​ ആലോചിക്കാമായിരുന്നു. സരിതയുടെ കത്ത്് സംബന്ധിച്ച വിവരങ്ങളും ഉമ്മൻ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങളുമാണ് വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നത്​. ശിവരാജൻ കമീഷൻ റി​േപ്പാർട്ടിനെതിരെ ഉമ്മൻ ചാണ്ടി നൽകിയ ഹരജി പരിഗണിക്കവേയാണ്​ കോടതിയുടെ പരാമർശം.

അതേസമയം, കത്ത് ചർച്ചയാക്കുന്നത് തടയണമെന്ന ആവശ്യം അഡീ. എ.ജി തുടർച്ചയായി എതിർത്തു. റിപ്പോർട്ട് നിയമസഭാ രേഖയാക്കിയപ്പോഴൊന്നും എതിർക്കാതെ റിപ്പോർട്ട് നൽകി രണ്ടുമാസം കഴിഞ്ഞ് കത്ത് പൊതുവേദിയിൽ ചർച്ച ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നതിൽ കഴമ്പില്ല. റിപ്പോർട്ടിന്മേലുള്ള തുടർനടപടി തടയുന്ന ഇടക്കാല ഉത്തരവ് നൽകും മുമ്പ് സർക്കാറിനുവേണ്ടി ഹാജരാകുന്ന മുൻ അറ്റോണി ജനറൽ മുകുൾ റോത്തഗിയുടെ വാദം കേൾക്കണമെന്നും അടുത്തദിവസം അദ്ദേഹം ഹാജരാകുമെന്നും അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

സരിതയുടെ കത്തും പരാമർശങ്ങളും പ്രസിദ്ധീകരിക്കുന്നത്​ വിലക്കുകയാണെങ്കിൽ കമീഷന്‍ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി സമര്‍പ്പിച്ച ഹരജിയിലെ നടപടിക്രമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നതിൽനിന്നും മാധ്യമങ്ങളെ വിലക്കണമെന്ന്​ അഡീ. അഡ്വക്കറ്റ്​ ജനറൽ ആവശ്യപ്പെട്ടു. ​ഹരജിയുടെ പകര്‍പ്പ് കിട്ടാൻ ​വൈകിയതുകൊണ്ട്​ വേണ്ട വിധം പഠിക്കാൻ സാധിച്ചിട്ടില്ല. കേസ് കുറച്ച് മണിക്കൂറുകള്‍ മാറ്റിവെച്ചാല്‍ ഒന്നും സംഭവിക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിതെന്നും അതിനാല്‍ കുറച്ച് സമയംകൊണ്ടുപോലും പലതും നടക്കുമെന്നും കോടതി മറുപടി നല്‍കി. തുടർന്നാണ്​ സരിതയുടെ കത്ത്​ പ്രസിദ്ധീകരിക്കുന്നത്​ വിലക്കുന്ന ഗാഗ് ഒാർഡർ കോടതി പുറപ്പെടുവിച്ചത്​. 

ഒരു വിഷയത്തെക്കുറിച്ച പൊതുചർച്ചകളും പരാമർശങ്ങളും മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തടയുന്ന ഉത്തരവാണ് ഗാഗ് ഒാർഡർ. ബി.ജെ.പി ദേശീയ പ്രസിഡൻറ്​ അമിത് ഷായുടെ മകൻ ജയ് ഷായുടെ കേസിലും ജസ്​റ്റിസ് സ്വതന്ത്രകുമാർ കേസിലും ജസ്​റ്റിസ് കർണ​​െൻറ കേസിലും വിവിധ കോടതികൾ ഗാഗ് ഒാർഡർ നൽകിയിരുന്നു. 

Tags:    
News Summary - Highcourt criticizes Pinarayi vijayan on Solar commission report-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.